spot_img
spot_img
HomeUncategorizedകോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് പരിശോധനയ്ക്കു സ്രവം ശേഖരിക്കാന്‍ 2 തരം സ്വാബുകളും സ്രവം സൂക്ഷിക്കാന്‍ വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. കുറഞ്ഞ വിലയില്‍ ഉടനടി ഉപയോഗിക്കാവുന്ന വിധത്തില്‍ ഇവ വിപണിയിലെത്തും.
ചിത്ര എംബഡ് ഫ്‌ലോക്ഡ് നൈലോണ്‍ സ്വാബ്, ചിത്ര എന്‍മെഷ് പോളിമറിക് ഫോം ടിപ്ഡ് ലിന്റ് ഫ്രീ സ്വാബ് എന്നിവയാണു വികസിപ്പിച്ചത്. സാങ്കേതികവിദ്യ മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്നോസ്റ്റിക്സ്, ലെവ്റാം ലൈഫ് സയന്‍സസ് കമ്പനികള്‍ക്കു കൈമാറി. അസ്വസ്ഥത കുറയ്ക്കുന്ന രീതിയിലാണു രൂപകല്‍പന.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബ്രേക്‌പോയിന്റുമുണ്ട്. ബയോടെക്നോളജി വിഭാഗം ശാസ്ത്രജ്ഞരായ ഡോ. മായ നന്ദകുമാര്‍, ഡോ. ലിന്‍ഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് ഇവ വികസിപ്പിച്ചത്.

- Advertisement -

spot_img
spot_img

- Advertisement -