in ,

കോവിഡ് ഭീതിക്കിടെ ആശങ്കയുയര്‍ത്തി ഡെങ്കിപ്പനിയും

Share this story

കോവിഡ് ഭീതിക്കിടെ ആശങ്കയുയര്‍ത്തി ഡെങ്കിപ്പനിയും ,എലിപ്പനിയും. പത്തനംതിട്ടയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ഇരട്ടി ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിയും ജില്ലയില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നാല് മാസത്തെ കാലയളവില്‍ രണ്ടിരട്ടി ആളുകള്‍ക്കാണ് ജില്ലയില്‍ ഇത് വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2019 ലെ ആദ്യ നാല് മാസങ്ങളില്‍ 29 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കില്‍ ഈ വര്‍ഷം കഴിഞ്ഞ നാല് മാസത്തിനിടെ 90 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ജില്ലയിലെ വെച്ചൂച്ചിറ, നാറാണംമൂഴി, കുറ്റൂര്‍ മേഖലകളിലാണ് ഡെങ്കിപനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 35പേര്‍ക്കാണ് ഇതേ കാലയളവില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം കഴിഞ്ഞ നാല് മാസത്തിനിടെ 49 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. റാന്നി, ആറന്മുള പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. കോവിഡ് ഭീതിക്കിടെ മറ്റു രോഗങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വെള്ളക്കെട്ടുള്ള മേഖലകളില്‍ എലിപ്പനിക്കുള്ള ഗുളികകളും സൗജന്യമായി നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, ആര്‍ക്കും കൊവിഡില്ല, 61 പേര്‍ക്ക് നെഗറ്റീവ്, ഇനി ചികിത്സയില്‍ 34 പേര്‍ മാത്രം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു