in

കോവിഡ് 19 പ്രതിരോധം: ആ വാക്‌സിനു പിന്നിലുമുണ്ട് ഒരു മലയാളി

Share this story

കോവിഡ് 19 പ്രതിരോധത്തിനായുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലാണ് ഇപ്പോള്‍ ഓക്‌സ്ഫഡ് സര്‍വകലാശാല. ഓക്‌സ്ഫഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തില്‍ ഒരു മലയാളി കോട്ടയംകാരിയുമുണ്ടെന്നത് ഏറെ അഭിമാനമുണ്ടാക്കുന്നതാണ്. കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകള്‍ രേഷ്മ ജോസഫ് കൈലാത്താണ് വാക്‌സിന്‍ പരീക്ഷണ സംഘത്തിലെ മലയാളി സാന്നിധ്യം.
കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സില്‍ തുടര്‍പഠനം. 2 വര്‍ഷം മുന്‍പാണ് ഓക്‌സ്ഫഡില്‍ ചേരുന്നത്. നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.
ലോകത്തിനു മുന്നില്‍ പ്രതീക്ഷയുടെ വെളിച്ചമായാണ് ആ വാര്‍ത്ത വന്നത്.’കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല മുന്നേറുന്നു വെന്നത്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.

യുഎസില്‍ മാത്രം 10 ലക്ഷം കവിഞ്ഞ് രോഗികള്‍; ആഗോള മരണസംഖ്യ രണ്ടു ലക്ഷം കടന്നു

ഇന്ത്യയില്‍ കൊവിഡ് മരണം ആയിരം കടന്നു, കേസുകള്‍ 31,000 കടന്നു