- Advertisement -Newspaper WordPress Theme
Teenകൗമാര കാലത്തെ പ്രവര്‍ത്തികളും വിനോദങ്ങളും വ്യക്തിത്വ വികാസത്തില്‍ നിര്‍ണ്ണായകം

കൗമാര കാലത്തെ പ്രവര്‍ത്തികളും വിനോദങ്ങളും വ്യക്തിത്വ വികാസത്തില്‍ നിര്‍ണ്ണായകം

ജീവിതത്തിന്റെ പാകതയിലെത്തിയ ഒരാളുടെ സ്വഭാവസവിശേഷതകളുടെ നിര്‍ണ്ണായകഘട്ടം നിര്‍വചിക്കുന്നത് അവന്റെ കൗമാരകാലമാണ്. കൗമാരകാലത്തെ പ്രവൃത്തികളും വിനോദങ്ങളും വരെ അവന്റെ തുടര്‍വ്യക്തിത്വം നിര്‍ണ്ണയിക്കുമെന്ന് സെക്ര്യാട്രി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൗമാരപ്രായത്തിലെ ആവശ്യങ്ങളുടെയും അനുഭവങ്ങളുടെയും സ്വാധീനവലയത്തിലാണ് കൗമാരക്കാരന്റെ തലച്ചോര്‍ പുനര്‍നിര്‍മ്മിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതെന്ന് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സൈക്യാട്രി ക്ലിനിക്കല്‍ പ്രൊഫസര്‍ റോബര്‍ട്ട് ജെ. പറയുന്നു.

ജീവിതത്തിലെ മറ്റേതൊരു സമയത്തും സംഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഈ കാലഘട്ടത്തിലാണ് തലച്ചോറിന്റെ വികാസപരിണാമങ്ങള്‍ സംഭവിക്കുന്നത്. പുതിയ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളുമെല്ലാം ആ തലച്ചോറിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുംവിധം പരുവപ്പെടുന്നു. അതായത് ഒരു കൗമാരക്കാരന്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ഭാവിയില്‍ അവനില്‍ വലിയ സ്വാധീനം ചെലുത്തും. ഭാവിയില്‍ അവന്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലെല്ലാം അവന്റെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് കൗമാരകാലത്തെ അറിവുകള്‍ പ്രകാരം വികസിക്കപ്പെട്ട ഒരു പ്രോഗ്രാം പോലെയാണ്.

അതിനാല്‍ ഒരു കൗമാരക്കാരന്‍ ധാരാളം വീഡിയോ ഗെയിമുകള്‍ കളിക്കുകയാണെങ്കില്‍ അവന്റെ തലച്ചോര്‍ ആവിധത്തില്‍ സൂക്ഷ്മതയുള്ളതും ചടുലതയുള്ളതുമായ പ്രവര്‍ത്തനങ്ങളിലേക്ക് അവനെ നയിച്ചേക്കും. പക്ഷേ അവന്‍ ഒരു അക്കൗണ്ടന്റോ ഗവേഷകനോ ആകുന്നത് സാധ്യത കുറവാണെന്നും റോബര്‍ട്ട് ജെ. പറയുന്നു.

ഒരു ക്ലാസിലെ നല്ല വാചാലനായ സുഹൃത്ത് ഭാവിയില്‍ ഒരു നല്ല വില്‍പ്പനക്കാരനെ സൃഷ്ടിക്കും. ക്ലാസ് പ്രസിഡന്റിനായി മത്സരിക്കുന്നത് ഒരു ബിസിനസ്സ് നടത്താനോ മാനേജ്‌മെന്റ് സ്ഥാനം ഏറ്റെടുക്കാനോ ആവശ്യമായ മസ്തിഷ്‌ക കഴിവുകള്‍ വികസിപ്പിക്കും. മയക്കുമരുന്ന്, ലൈംഗികത അല്ലെങ്കില്‍ അക്രമാസക്തമായ സിനിമകള്‍ എന്നിവയ്ക്ക് വിധേയരാകുന്നത് കൗമാരക്കാരന്റെ തലച്ചോറിനെയും ഭാവിയെയും രൂപപ്പെടുത്തുകയും ആസക്തിയുടെയും വ്യക്തിപരമായ സംഘട്ടനത്തിന്റെയും വിത്തുകള്‍ ഇടുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടുതന്നെ കൗമാരകാലം പ്രധാനകാലമാണ്. വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഈ കാലത്തെ രക്ഷിതാക്കളും അധ്യാപകരും നല്ല മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. അവരെ പ്രകോപിപ്പിക്കാതെ തന്നെ നല്ല വിനോദങ്ങളിലേക്കും പുതിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലേക്കും അവരെ നയിക്കേണ്ടതുണ്ട്. അനിയന്ത്രിതമായ സ്വാതന്ത്ര്യമല്ല അവര്‍ക്കനുവദിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഓരോ കൗമാരക്കാരനും വ്യത്യസ്തരാണെന്നും പലരോടും വ്യത്യസ്ത സമീപനം ആവശ്യമാണെന്നും രക്ഷിതാക്കള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme