in , ,

ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് ശരീരത്തെ രക്ഷിക്കാം…

Share this story

വേനല്‍ തുടങ്ങുമ്പോഴേ നാം ഉരുകിയൊലിക്കാന്‍ തുടങ്ങി. വരാനിരിക്കുന്നത് അതിരൂക്ഷമായ വേനല്‍ക്കാലമെന്ന് മുന്നറിയിപ്പെത്തികഴിഞ്ഞു. ചൂടിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട്.

ചൂടുകാലത്ത് മലമൂത്ര വിസര്‍ജ്ജന രൂപത്തിലും വിയര്‍പ്പിലൂടെയും ശരീരത്തില്‍ നിന്ന് ധാരാളം ജലം നഷ്ടമാകും. അതിലൂടെ ശരീരം നിര്‍ജ്ജലീകരിക്കപ്പെടും. അത് സംതുലിതപ്പെടുത്തുന്ന വിധത്തില്‍ വെള്ളം കുടിക്കണം. കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിന്റെ അളവ് കൂട്ടണം.

വെയിലത്ത് ജോലി ചെയ്യുന്നവരുടെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ അരമണിക്കൂര്‍ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഓഫീസിനകത്ത് എ.സിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ദാഹിക്കണമെന്നില്ല. നമുക്ക് കാണാനാവത്ത രീതിയില്‍ ജലാംശം നഷ്ടപ്പെടുകയും ശരീരം ഉണങ്ങുകയും ചെയ്യുന്നതിനാല്‍ ഇവരും ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

തക്കാളി മിടുക്കന്‍
കുമ്പളങ്ങ, മത്തങ്ങ, തക്കാളി പോലെ വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികളും ആന്റി ഓക്സിഡന്റ് കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. അത് ബാലന്‍സ് ചെയ്യാനും വിറ്റാമിനും മിനറല്‍സും ശരീരത്തിന് നല്‍കാനും പഴവര്‍ഗങ്ങള്‍ സഹായിക്കും.

മാസാംഹാരം കുറയ്ക്കുക
മാസാംഹാരം ശരീരത്തില്‍ ചൂട് ഉണ്ടാക്കാനിടയുള്ളതിനാല്‍ അമിതോപയോഗം നിയന്ത്രിക്കണം. വെനല്‍ക്കാലത്ത് ഇത്തരം ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. സാന്‍ഡിവിച്ച്, ഹോട്ട്ഡോഗ്, ബര്‍ഗര്‍ പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് കഴിച്ചാല്‍ ശരീരത്തിനകത്ത് ഉണ്ടാകുന്ന ചൂടും കൂടും.

പപ്പായ തണുപ്പിക്കും
വേനലില്‍ വിളയുന്ന മാങ്ങയും പപ്പായയുമെല്ലാം ചൂടില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് ആവശ്യമായ ആന്റിഓക്സിഡന്റ്സും മിനറല്‍സും നല്‍കും. കരിക്ക് വെള്ളം, മധുരം ചേര്‍ക്കാത്ത ഫ്രൂട്ട്ജ്യൂസ്, നാരങ്ങവെള്ളം എന്നിങ്ങനെ പ്രകൃതിദത്ത പാനീയങ്ങള്‍ കുടിക്കുക. തൈര് ശരീരത്തെ തണുപ്പിക്കും. തൈരില്‍ ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. തൈര്, യോഗര്‍ട്ട്, മോര് ഇവയില്‍ ഏതാണെങ്കിലും നല്ലതാണ്.

അടുക്കളയില്‍ പഴങ്ങള്‍ നിറയുന്ന കാലമാണ് . കഴിച്ചു തന്നെ തീര്‍ക്കേണ്ട അല്‍പം പഴസത്ത് പുരട്ടാം ചര്‍മത്തിലും.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് നഴ്‌സായ ഭാര്യയെ തീകൊളുത്തി കൊന്നു