in , ,

ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Share this story

ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കൊവിഡ്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടയില്‍ 161 പേര്‍ക്കാണ് തമിഴ്നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323 ആയി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 161 കേസുകളില്‍ 138 ഉം ചെന്നൈയില്‍ നിന്നാണ്.81 വയസ്സുള്ള വയോധികനും രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. രോ?ഗം സ്ഥിരീകരിച്ചവരില്‍ 98 ശതമാനം ആളുകള്‍ക്കും രോ?ഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത.

ചെന്നൈയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ മുന്നൂറലധികം ആളുകള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1035 പേരിലാണ് സജീവ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. പരിശോധന നടത്തിയവരില്‍ 1,15,761 പേരുടെ ഫലവും നെഗറ്റീവാണ്. തമിഴ്‌നാട്ടില്‍ പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് ഏരിയകളായി തിരിച്ചിരിക്കുകയാണ്.1,258 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്

കോവിഡ് 19 വൈറസിന് ബംഗാളില്‍ ജനിതകമാറ്റം, എങ്ങനെ ബാധിക്കുമെന്ന് പറയാനാകില്ലെന്ന് ശാസ്ത്രലോകം

കോവിഡ് പരിശോധനയില്‍ മുന്നേറി കേരളം, 5 ദിവസത്തിനിടെ നടത്തിയത് 7203 കോവിഡ് പരിശോധനകള്‍