in , ,

ജപ്പാന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലിലെ 41 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

Share this story

ജപ്പാന്‍ സമുദ്രാതിര്‍ത്തിയില്‍ ആഡംബര കപ്പലില്‍ കുടുങ്ങികിടക്കുന്ന 41 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വിദേശരാജ്യങ്ങളില്‍ ഇതോടെ 81 ആയി.

ഡയ്മണ്ട് പ്രിന്‍സസ്സ് എന്ന കപ്പലാണ് യൊക്കോഹോമയില്‍ രണ്ടാഴ്ചയായി വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ 3,700 ആളുകളുമായി കിടുങ്ങികിടക്കുന്നത്. കഴിഞ്ഞ മാസം യൊക്കോഹോമയില്‍ നിന്ന് ഹോങ്കോങ്ങില്‍ കപ്പലില്‍ യാത്ര ചെയ്ത എണ്‍പത് വയസുകാരനില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തി.

വേള്‍ഡ് ഡ്രീം എന്ന മറ്റൊരു ആഡംബര കപ്പലിലും എട്ട് പേരില്‍ കൊറോണ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പിടിച്ചിട്ടുണ്ട്. യൊക്കോഹോമയില്‍ പിടിച്ചിട്ടിരിക്കുന്ന ഈ കപ്പലില്‍ 3,600 ആളുകളാണ്. കുടുങ്ങികിടക്കുന്നത് എന്നാല്‍ ആരുടെയും പരിശോധനഫലം പോസ്റ്റീവായി രേഖപ്പെടുത്തിയിട്ടില്ല. പുതിയതായി രേഖപ്പെടുത്തിയ കൊറോണ വൈറസ് സാന്നിദ്ധ്യത്തോടെ ജപ്പാനില്‍ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 86 ആയി വര്‍ധിച്ചു. രോഗപരിശോധനയ്ക്കായി ഇവരെ ഉടന്‍ ആശുപത്രികളിലേക്ക് അയക്കുമെന്നും അതിനുള്ള മുന്നറിയിപ്പുകള്‍ നടക്കുകയാണെന്നും ജപ്പാന്‍ ആരോഗ്യമന്ത്രി കുട്സു നോബു പറഞ്ഞു.

പോസ്റ്റീവ് ഫലം കണ്ടെത്തിയ ബ്രിട്ടണ്‍ അലന്‍ സ്റ്റീല്‍ എന്ന ആള്‍ ഭാര്യുമൊത്ത് മധുവിധു യാതയിലാണ്. ഈ മാസം 19 വരെയാണ് കപ്പലുകള്‍ പിടിച്ചിടുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കപ്പലുകളില്‍ മരുന്ന് എത്തിച്ച് നല്‍കുന്നതില്‍ ആശങ്കയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മരുന്നുകളുടെ അഭാവം ചൂണ്ടിക്കാട്ടാന്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ യാത്രക്കാരില്‍ ഒരാള്‍ ജപ്പാന്‍ പതാക ഉയര്‍ത്തി കാട്ടുകയായിരുന്നു. 56 രാജ്യങ്ങളില്‍ നിന്നുള്ള 2,700 യാത്രക്കാരും 1000 ജീവനക്കാരും ആണ് കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത്. ജപ്പാന്‍ പൗരന്മാരാണ് കപ്പലില്‍ കൂടുതകലന്ന് സൂചന. കപ്പലില്‍ 78 ബ്രിട്ടീഷ് പൗരന്മാര്‍ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കപ്പലില്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 636 മരിച്ചു. ലോക ആരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെന്ന കണ്ടെത്തിയിട്ടുണ്ട്. പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കൊറോണ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ വിടവാങ്ങി. ചൈനയില്‍ സംഘര്‍ഷം

ഹൈ കൊളസ്ട്രോള്‍ : ശ്രദ്ധിക്കേണ്ട ചില പ്രധാന ലക്ഷണങ്ങള്‍