in , , ,

ടെന്നീസ് താരം സാനിയമിര്‍സ തടി കുറച്ചത് എങ്ങനെയന്നറിയേണ്ടേ… ഇതാ കേട്ടോളൂ

Share this story

ഗര്‍ഭിണിയായിരുന്ന സാനിയാ മിര്‍സയുടെ തടി കണ്ട് മൂക്കത്ത് വിരല്‍വെച്ചവര്‍ വീണ്ടും ഞെട്ടലിലാണ്. എന്താണന്നല്ലേ…. കൂടിയതടി വെറും നാല് മാസംകൊണ്ട് 26 കിലോ കുറച്ചിരിക്കുകയാണ് നമ്മുടെസാനിയ.
ടെന്നീസിനെക്കുറിച്ച് എഡിസിഡി പോലും അറിയാത്ത യുവാക്കളുടെയും സ്വപ്ന സുന്ദരിയായിരുന്നു സാനിയ മിര്‍സന്ന ടെന്നിസ് കോര്‍ട്ടില്‍ സാനിയ പായിച്ച എയ്സുകളോരോന്നും ആരാധകര്‍ നെഞ്ചിലാണ് ഏറ്റു വാങ്ങിയത്. അതേ ആരാഘക വൃന്ദം തന്നെ സാനിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ കണ്ട്മൂക്കത്ത് വിരല്‍ വച്ചു. അഴകളവുകളൊത്ത ശരീരം ആകൃതി നഷ്ടപ്പെട്ട് തടിച്ചിരിക്കുന്നു. തുടര്‍ന്ന് സാനിയയ്ക്ക് നേരിടേണ്ടി വന്നത് കുടുത്ത ബോഡി ഷെയിമിങ്ങിനെയാണ്. എന്നാല്‍, കളിക്കളത്തില്‍ എതിരാളികളെ നേരിടുന്ന അതേ മനക്കട്ടിയോടെ, ഒരു ചെറുചിരിയോടെ സാനിയ അപമാനിക്കലുകളെ നേരിട്ടു. പ്രസവശേഷം വെറും നാലേ നാലുമാസം കൊണ്ട് 26 കിലോ കുറച്ച് മെലിഞ്ഞ് സുന്ദരിയായി കാമറകളുടെ മുന്നിലേക്കിങ്ങി വന്നു.

വര്‍ധിച്ചത് 23 കിലോ
മകന്‍ ഇഷാനെ ഗര്‍ഭിണി ആയിരുന്ന സമയത്ത് പ്രീനേറ്റല്‍ യോഗവും ചെറിയ വര്‍ക് ഔട്ടുകളും ചെയ്ത് ഹെല്‍ത്തി ആയിരിക്കുവാന്‍ ശ്രമിച്ചിരുന്നു എങ്കിലും സാനിയയുടെ ശരീരഭാരം 23 കിലോ വര്‍ധിച്ച് 89 കിലോയിലെത്തി. പ്രസവശേഷം 15-മത്തെ ദിവസം മുതല്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി താരം പറയുന്നു. കുഞ്ഞിന് രണ്ടരമാസം ആയപ്പോള്‍ മുതല്‍ ജീം വര്‍ക് ഔട്ടുകള്‍ തുടങ്ങി. ബേബി ഫാറ്റ് കുറയ്ക്കുന്നതിന് അത് അത്ര എളുപ്പമായിരുന്നില്ല എന്ന് ആറ് ഗ്രാന്‍സ്ലാം വിജയങ്ങള്‍ സ്വന്തമാക്കിയ ഈ ടെന്നീസ് താരം പറയുന്നു.

‘ആദ്യ ദിവസത്തെ കഠിനമായ വ്യായാമത്തെ ശരീരം അത്ര നല്ല രീതിയിലല്ല സ്വീകരിച്ചതെന്നു തോന്നുമായിരുന്നു. ഇനി ഒരിക്കലും ശരീരം വ്യായാമത്തോട് പഴയതുപോലെ പ്രതികരിക്കില്ല എന്നുതോന്നിപ്പോയി. ഞാനെത്രമാത്രം ഫിറ്റ് ആയിരുന്നോ അതിന്റെ അരികത്തുപോലും എത്താനാവില്ലെന്നു കരുതി. പക്ഷേ, മനസ്സ് പിന്നാക്കം പോകാന്‍ തയ്യാറാല്ലായിരുന്നു. ക്ഷീണവും ശരീരവേദനയും ഉറക്കമില്ലാത്ത രാത്രികളും ഒന്നും എനിക്ക് തടസ്സമായില്ല.

തുടക്കത്തില്‍ ഭാരമെടുത്തുള്ള വ്യായാമങ്ങളാണ് കൂടുതല്‍ ചെയ്തത്. പതിയെ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങി. സ്‌കിപ്പിംഗ്, ബര്‍പീസ്, പ്ലാങ്ക്സ്…. ശരീരപേശികള്‍ വളരെ പെട്ടെന്നു തന്നെ കാര്‍ഡിയോ വര്‍ക്കൗട്ടുമായി പൊരുത്തപ്പെട്ടു. പക്ഷേ, സ്റ്റാമിന കുറഞ്ഞുവന്നു. പൂജ്യത്തില്‍ നിന്നു തുടങ്ങേണ്ടുന്നതുപോലെ….. ഒന്നും പിന്നാക്കം വലിക്കില്ലെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ തുടര്‍ന്നതോടെ എന്റെ വര്‍ക്കൗട്ട് ടെക്നിക് മെച്ചപ്പെട്ടുതുടങ്ങി. ഞാന്‍ കൂടുതല്‍ ഉയരത്തില്‍ ചാടാന്‍ തുടങ്ങി, കൂടുതല്‍ ഭാരം ഉയര്‍ത്തിത്തുടങ്ങി. ഒന്നര മണിക്കൂറുള്ള 2 ഘട്ടമായി വ്യായാമം ചെയ്യാമെന്ന രീതിയില്‍ സ്റ്റാമിന വര്‍ധിച്ചു.’

കഠിനാധ്വാനവും ചിട്ടയായ വര്‍ക് ഔട്ടും സമര്‍പ്പണവും കൊണ്ട് നാലുമാസം കൊണ്ട് 26 കിലോ അവര്‍ കുറച്ചു. മമ്മ ഹസില്‍സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലും ചിത്രങ്ങിലൂടെയും പ്രസവശേഷമുള്ള ഭാരം കുറയ്ക്കാനായി ചെയ്ത വര്‍ക്കൗട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്.

നാലു മണിക്കൂര്‍ വ്യായാമം
ദിവസവും നാലു മണിക്കൂറെങ്കിലും ജിമ്മില്‍ ചെലവിടും. ദിവസവും 100 മിനിട്ട് കാര്‍ഡിയോ ഒരു മണിക്കൂര്‍ കിക്ക് ബോക്സിംഗ്. കൂടാതെ ഭാരം ഉയര്‍ത്തിയുള്ള വ്യായാമങ്ങള്‍, പൈലേറ്റ്സ്, യോഗ എന്നിവയും പരിശീലിച്ചു. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നയാളാണ് സാനിയ. പക്ഷേ, ഭാരം കുറയ്ക്കുന്നതിനു വേണ്ടി കൊഴുപ്പും മധുരവും കുറച്ചു.

ഇന്‍സ്റ്റഗ്രാമിലെ തന്റെ വിഡിയോകള്‍ കണ്ടശേഷം പ്രസവശേഷം പഴയരൂപത്തിലേക്ക് പോകുന്നത് എത്രമാത്രം പ്രയാസമാണെന്ന് പറഞ്ഞ ഒരുപാട് അമ്മമാര്‍ മെസേജ് അയച്ചുവെന്നു സാനിയ പറയുന്നു. ‘എനിക്കു ചെയ്യാനാകുമെങ്കില്‍ ഇത് ആര്‍ക്കും ചെയ്യാനാകും. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ നിങ്ങള്‍ക്കുവേണ്ടി ചെലവിട്ടു നോക്കൂ. ശാരീരകമായി മാത്രമല്ല, മാനസികമായും അതു നിങ്ങള്‍ക്കു ഗുണം ചെയ്യും. അമ്മയായതുകൊണ്ട് നിങ്ങളുടെ ജീവിതസന്തോഷങ്ങള്‍ അവസാനിച്ചെന്നേ ഫിറ്റ് ആയിരിക്കുക സാധ്യമല്ലെന്നോ കരുതേണ്ടതില്ല’ 32 വയസ്സുകാരിയായ ടെന്നീസ് ചാംപ്യന്‍ പറയുന്നു. 2017 -ലെ ചൈനാ ഓപ്പണ്‍ മത്സരം കഴിഞ്ഞ് 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇനി 2020-ലെ ഹോബാര്‍ട്ട് ഇന്റര്‍നാഷനല്‍ ആന്‍ഡ് ഓസ്ട്രേലിയന്‍ ഓപ്പണിനു വേണ്ടിയാകും സാനിയ കളിക്കുക.

  1. കൊഴുപ്പും മധുരവും കുറച്ചു
  2. ദിവസവും നാലു മണിക്കൂര്‍ വിവിധ വര്‍ക് ഔട്ട്
  3. പൈലേറ്റ്സും യോഗവും കിക്ക് ബോക്സിംഗും പതിവാക്കി.

ഉറങ്ങിയില്ലെങ്കില്‍ പണികിട്ടും

സംസാരമൊക്കെ കൊള്ളാം, ഇങ്ങനെയൊരു പണി കിട്ടരുത്