തിരുവനന്തപുരം നേമത്ത് സീരിയല്‍ നടി അമിത മദ്യ ലഹരിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. സംഭത്തില്‍ സീരിയല്‍ നടി ചിത്രലേഖയെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയിക്ക് ഇപ്പോഴും പൊലീസ് ജാമ്യം നല്‍കിയിട്ടില്ല. നേമം പൂഴികുന്നില്‍ വച്ച് നടിയെ പിടികൂടിയ പൊലീസ് വൈദ്യപരിശോധനയ്ക്ക് ശേഷം കന്റോന്മെന്റ് വനിതാ സ്റ്റെഷനിലെക്കാണ് നടിയെ കൊണ്ടുപോയത്. താനൊരു സീരിയല്‍ നടിയാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അമിത മദ്യലഹരിയിലായിരുന്നു പോലീസ് കസ്റ്റഡിയിലെടുക്കുബോള്‍ ഇവര്‍. ഇവരുടെ കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. നടിയെ കൈമാറാന്‍ നേമം സ്റ്റെഷനില്‍ നിന്ന് പൊലീസ് എത്തിയിട്ടില്ല. പൊങ്കാല തിരക്ക് കാരണമാണ് നേമം പൊലീസ് വൈകുന്നത് എന്നാണ് സൂചന.
ഹ്യുണ്ടായി ഇയോണ്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇന്നലെ അര്‍ദ്ധരാത്രി നേമം പൊലീസ് പിടികൂടുമ്പോള്‍ നടിക്ക് ബോധം നഷ്ടമായ നിലയിലായിരുന്നു. നടി ഓടിച്ച കെഎല്‍ 59-എച്ച് 4018 ഹ്യുണ്ടായി ഇയോണ്‍ കാര്‍ നേമം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. നിലത്ത് കാലുറയ്ക്കാതെയാണ് ചിത്രലേഖ പൊലീസിനൊപ്പം നടന്നത്. നേമം പൂഴികുന്നില്‍ വച്ച് മുന്നില്‍ കാണുന്ന വാഹനങ്ങളിലെല്ലാം ചിത്രലേഖ ഓടിച്ച കാര്‍ തട്ടിയിട്ടുണ്ട്. ബോധം നഷ്ടമായ അവസ്ഥയിലാണ് നടി പൊലീസ് പിടിയിലാകുന്നത്. നടിയുടെ കാറിടിച്ച് പരുക്കേറ്റ യുവതികള്‍ രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഓടിച്ച സ്‌കൂട്ടറിന് പിന്നിലാണ് നടിയുടെ കാര്‍ ഇടിച്ചത്. യുവതികളില്‍ ഒരാള്‍ക്ക് സാരമായ പരുക്കുണ്ട്. കാലിനു പൊട്ടലുണ്ട് എന്നാണ് പൊലീസ് അറിയിച്ചത്.
കുറെയേറെ വാഹനങ്ങളില്‍ നടി ഓടിച്ച ഹ്യുണ്ടായി കാര്‍ തട്ടിയിട്ടുണ്ട്. പക്ഷെ നേമം പൊലീസ് സ്റ്റേഷനില്‍ വനിതാ സ്‌കൂട്ടര്‍ യാത്രികരുടെ പരാതി മാത്രമാണ് വന്നത്. അതിനാല്‍ ഈ കേസിലാണ് നടിയുടെ അറസ്റ്റ് എന്നാണ് നേമം പൊലീസ് പറഞ്ഞത്. സീരിയല്‍ നടി എന്ന് കേട്ടാണ് വനിതാ സ്റ്റേഷനിലെ വനിതാ പൊലീസുകാരും നടിയെ കാണാന്‍ എത്തിയത്.
അവര്‍ക്കും പക്ഷെ ഏത് നടി എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. താന്‍ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് നടി പ്രതികരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന യുവതികളുടെ മൊഴിയും നേമം പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. അവര്‍ക്ക് പറ്റിയ പരുക്കുകളുടെ അടിസ്ഥാനത്തില്‍ വേറെയും കേസ് നടിക്ക് നേരെ വരും. ഇവരുടെ കൂടെ വേറെയും ആളുകളുണ്ടായിരുന്നു. ആരൊക്കെയാണ് ഇവര്‍ എന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമന്‍ മ്യൂസിയം റോഡില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ ഇടിച്ചു കൊല്ലുമ്പോള്‍ തൊട്ടടുത്ത സീറ്റിലിരുന്ന വഫാ ഫിറോസിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.പിന്നീട് ആരാണ് കാര്‍ ഓടിച്ചത് എന്ന വിവാദം വന്നപ്പോഴാണ് വഫാ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. വഫാ ഫിറോസിനെ വിട്ടയച്ച രീതിയില്‍ തന്നെയാണ് ചിത്രലേഖയ്ക്ക് ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് വിട്ടത് എന്നാണ് സൂചന.