- Advertisement -Newspaper WordPress Theme
HEALTHതേങ്ങാവെള്ളം കുടിച്ചും വണ്ണം കുറയ്ക്കാം!

തേങ്ങാവെള്ളം കുടിച്ചും വണ്ണം കുറയ്ക്കാം!

നിർജ്ജലീകരണത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് തേങ്ങാവെള്ളം. ശരീരഭാരം കുറയ്ക്കാൻ ഇതേ തേങ്ങാവെള്ളം എങ്ങനെ സഹായിക്കും എന്ന് നോക്കാം.വയറുവേദന, പ്രത്യേകിച്ച് വയറിളക്കം എന്നിവ ഉണ്ടാകുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും നല്ല ശുദ്ധമായ തേങ്ങാവെള്ളം കുടിക്കാറുണ്ട്.
നിർജ്ജലീകരണം തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് തേങ്ങാവെള്ളം കുടിക്കുക എന്നത്. ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ വേഗത്തിൽ പുനഃസ്ഥാപിക്കാൻ ഇത് ഇങ്ങളെ സഹായിക്കുന്നു. ഇത് മാത്രമല്ല, ഈ പാനീയത്തിന് മറ്റ് ധാരാളം ഗുണങ്ങളുമുണ്ടെന്ന് ആളുകൾ അതിവേഗം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
വയറുവേദനയോ വയറിളക്കമോ പോലുള്ള എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ നമ്മളിൽ പലരും ആദ്യം അഭയം തേടുന്നത് തേങ്ങാവെള്ളം കുടിക്കാനാണ്;

തേങ്ങാവെള്ളം കുടിക്കുന്നതിന്റെ പോഷകഗുണം:

ശരീരഭാരം കുറയ്ക്കുന്നതിനുള്ള നേട്ടങ്ങളേക്കാൾ കൂടുതൽ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തേങ്ങാവെള്ളം ചേർക്കുന്നത് പരിഗണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന മറ്റ് പല ഗുണഫലങ്ങളും തേങ്ങാവെള്ളത്തിന് ഉണ്ട്. അവ ഏതൊക്കെയെന്ന് ഇനി നമുക്ക് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ തേങ്ങാവെള്ളം

വയറിളക്കത്തെത്തുടർന്ന്‌ പുനർ‌ജലീകരണം നടത്തുന്നതിനേക്കാൾ‌ ഉപരിയായി തേങ്ങാവെള്ളത്തിന് വേറെയും ധാരാളം ഗുണങ്ങളുണ്ട്. നിങ്ങൾക്ക് തേങ്ങാവെള്ളം ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ചില വഴികൾ ഇതാ.

1 . എനർജി ഡ്രിങ്കുകളേക്കാൾ നല്ലത്

തേങ്ങാവെള്ളത്തിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് പൊട്ടാസ്യം. പ്രകൃതിദത്ത പഞ്ചസാരയും പൂരിത കൊഴുപ്പുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച എനർജി ഡ്രിങ്കുകളിൽ ഒന്നാണിത്! അനേകം എനർജി ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, ഊർജ്ജം പകരുന്ന വെള്ളം എന്നിവയിലെല്ലാം അനാവശ്യ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട്, നമുക്ക് ഈ പ്രകൃതിദത്തമായ പാനീയം തിരഞ്ഞെടുത്തുകൂടെ? എന്തുകൊണ്ടും നമ്മുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നതാണ്!

2 വെള്ളം കുടിക്കുന്നതിന്റെ കണക്കും സംതൃപ്തിയുടെ അളവും

നിങ്ങളുടെ ഒരു ദിവസത്തെ വെള്ളം കുടിക്കുന്നതിന്റെ അളവ് പൂർത്തീകരിക്കുന്നതിനുള്ള മികച്ച മാർഗമാണ് തേങ്ങാവെള്ളം. ദിവസം മുഴുവൻ വെള്ളം മാത്രം കുടിക്കുന്നത് വിരസമായ കാര്യമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങൾ ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവായ 8 ഗ്ലാസ് വെള്ളത്തിൽ ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങൾക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ്! അധിക ഗുണം ഇതാണ്: തേങ്ങാവെള്ളത്തിന് ഉയർന്ന അളവിൽ സംതൃപ്തി നൽകുവാനുള്ള കഴിവുണ്ട്. വിശപ്പ് അകന്നു എന്ന അനുഭവം നിലനിർത്താനും ഭക്ഷണത്തോടുള്ള അനാവശ്യ ആർത്തിയെ നിയന്ത്രിക്കാനും, അതു വഴി അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുവാനും ഇത് നിങ്ങളെ സഹായിക്കുമെന്നാണ് ഇതിനർത്ഥം.

3 ഉയർന്ന അളവിൽ ഫൈബർ

വെള്ളം, കോളകൾ, സോഡകൾ, ഇലക്ട്രോലൈറ്റുകൾ മുതലായവ ഉൾപ്പെടെ മിക്ക പാനീയങ്ങളിലും ഫൈബർ അഥവാ നാരുകൾ അടങ്ങിയിട്ടില്ല. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ അധിക നാരുകൾ നിറയ്ക്കുവാൻ തേങ്ങാവെള്ളം നിങ്ങളെ സഹായിക്കും. കൂടാതെ, ശരീരഭാരം കുറയ്ക്കുവാനുള്ള ഫൈബറിന്റെ ഗുണങ്ങളെ കുറിച്ചും നിങ്ങൾക്ക് അറിയാമല്ലോ. ഇത് നിങ്ങളുടെ വിശപ്പ് അടങ്ങി, വയർ നിറഞ്ഞു എന്ന് അനുഭവപ്പെടാൻ സഹായിക്കുക മാത്രമല്ല, കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുവാനും സാഹായിക്കുകയും ചെയ്യുന്നു, അത് വഴി നിങ്ങളുടെ ശരീരഭാരവും കുറയുന്നതാണ്.

4 വയറു വീർക്കുന്നതിന് പരിഹാരം

പൂർണ്ണമായും പ്രകൃതിദത്തമായ ഡൈയൂററ്റിക് അഥവാ മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തുന്ന ഔഷധം ആണ് തേങ്ങാവെള്ളം. ഒരു ഡൈയൂററ്റിക് എന്നത് നിങ്ങളെ മൂത്രമൊഴിക്കുവാൻ തോന്നിപ്പിക്കുന്ന ഒരു പദാർത്ഥമാണ്! അതിനാൽ എല്ലാ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് വെള്ളം ശരീരത്തിൽ നിലനിർത്തുന്നത് കുറയ്ക്കാൻ സഹായിക്കും. വയറു വീർക്കുന്നത് തടയുവാനുള്ള ഏറ്റവും നല്ല പരിഹാരമാണിത്.

5 മികച്ച രോഗപ്രതിരോധ ശേഷി

തേങ്ങാവെള്ളത്തിലെ വ്യത്യസ്ത വിറ്റാമിനുകൾ – തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ മുതലായവ സാധാരണ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. തേങ്ങാവെള്ളം ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട അസുഖങ്ങൾ അകറ്റിനിർത്താൻ ഇത് വളരെ അനുയോജ്യമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme