in ,

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും

Share this story

ഇളവൂരിലെ ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആനന്തരികാവയവങ്ങളില്‍ ചെളിയുടെയും വെള്ളത്തിന്റെയും അംശങ്ങളും കണ്ടെത്തി. എന്നാല്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റുമോര്‍ട്ടത്തിലും കണ്ടെത്താനായില്ല.
കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് നിഗമനം. പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെ രാവിലെയാണ് ദേവനന്ദയെ കാണാതായത്. മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ 30 മണിക്കൂര്‍ പിന്നിടുമ്പോള്‍ വീട്ടില്‍ നിന്നും 70 മീറ്റര്‍ മാത്രം അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ നിന്നും മുങ്ങിമരിച്ച നിലയില്‍ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കുട്ടിയെ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായത്. ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പോലീസും നടത്തിയത്. അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത് മുതല്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനയില്ല. സൈബര്‍ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പോലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാര്‍ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു.ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് പ്രദീപ് കുമാര്‍ ഇന്ന് രാവിലെ നാട്ടിലെത്തി. കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണു ദേവനന്ദ. ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാന്‍ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു.
അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റില്‍ അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. വീട്ടില്‍ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്നു മറുകരയില്‍ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയില്‍ കയറി. തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിനിന്നു. പോലീസും നാട്ടുകാരും നെടുമണ്‍കാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും തെരച്ചില്‍ നടത്തി.

കണ്ടെയ്‌നര്‍ ലോറികളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

ദേവനന്ദ മരിച്ചതെങ്ങനെ, ചുരുളഴിയാത്ത സത്യത്തിലേക്കോ ഈ മരണം