- Advertisement -Newspaper WordPress Theme
Editor's Picksദേവനന്ദ മരിച്ചതെങ്ങനെ, ചുരുളഴിയാത്ത സത്യത്തിലേക്കോ ഈ മരണം

ദേവനന്ദ മരിച്ചതെങ്ങനെ, ചുരുളഴിയാത്ത സത്യത്തിലേക്കോ ഈ മരണം

ദേവനന്ദയുടെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികതമായി ഒന്നും കണ്ടില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഇല്ല. എങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂര്‍ണമായും തളളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയതോടെ ഒട്ടേറെ സംശയങ്ങളാണ് നാട്ടുകാരും ഉയര്‍ത്തുന്നത്.

അമ്മയുടെ കണ്ണൊന്നു തെറ്റിയപ്പോഴാണ് ദേവനന്ദ മരണത്തിലേക്കു നടന്നു പോയത്. പ്രാഥമിക നിഗമനം പോലെ മുങ്ങി മരണമാകണമെങ്കില്‍ വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള പുഴയിലേക്കു ദേവനന്ദ നടന്നുപോയി കാല്‍ വഴുതി വീണിരിക്കണം. ആറു വയസുള്ള കുഞ്ഞ് ഒറ്റപ്പെട്ട ആ സ്ഥലത്തേയ്ക്ക് ഒറ്റയ്ക്കു നടന്നു പോകില്ല, അങ്ങനെയൊരു ശീലം ദേവനന്ദക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു

പകല്‍ പത്തരയോടെയാണു കുട്ടിയെ കാണാതാകുന്നത്. ആ സമയം പുഴയിലേക്കു പോകുന്ന വഴിയിലെ വീട്ടില്‍ ആളുകളുണ്ടായിട്ടും കുട്ടി നടന്ന് പോകുന്നത് അവരാരും കണ്ടില്ല. വലിയ വിസ്തൃതിയില്ലാത്ത പുഴയില്‍ ഇന്നലെ ഉച്ചമുതല്‍ തിരഞ്ഞിട്ടും കാണാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അതേ സ്ഥലത്ത് കണ്ടതും ദുരൂഹത ഉയര്‍ത്തുന്നു

എന്നാല്‍ അമ്പലത്തിലും മറ്റും പോകാനായി വീട്ടുകാര്‍ക്കൊപ്പം കുട്ടി പുഴ മറികടന്ന് പലതവണ പോയിട്ടുണ്ട്. കുളിക്കാനെത്തിയും പരിചയമുള്ള പുഴയായതിനാല്‍ കുട്ടി ഇവിടേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ദുരൂഹ മരണത്തിനു കേസെടുത്ത് എല്ലാ സാധ്യതകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. നാട്ടുകാരുടെ ആവശ്യവും അതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme