- Advertisement -Newspaper WordPress Theme
Uncategorizedനടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് വിവരങ്ങള്‍ കൈമാറി സംവിധായകന്‍

നടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് വിവരങ്ങള്‍ കൈമാറി സംവിധായകന്‍

സിനിമാ മേഖലയാകെ ഞെട്ടിച്ച ലഹരിമരുന്നു കടത്ത് കേസില്‍ നടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് വിവരങ്ങള്‍ കൈമാറി കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ്. ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ് അറിയിച്ചു.
തെളിവുകള്‍ സഹിതമാണ് 15 നടന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു
ചില നടന്മാരുടെ വിഡിയോയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇദ്ദേഹം കൈമാറിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം അഞ്ചു മണിക്കൂറോളം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തു. സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എല്ലാം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
കന്നഡ നടന്മാരുടെ ലഹരിമരുന്നു ബന്ധത്തെക്കുറിച്ചു പൊലീസിന് അറിവുണ്ടെങ്കിലും താന്‍ നല്‍കിയ വിവരങ്ങള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു ജോയിന്റ കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme