- Advertisement -Newspaper WordPress Theme
BEAUTYനല്ല ആരോഗ്യത്തിന് യോഗ ശീലമാക്കാം

നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കാം

ആരോഗ്യമാണ് സമ്പത്തെന്ന് പറയുന്ന ഇക്കാലത്ത് നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കാം. പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. ഇതിന് എട്ട് വിഭാഗങ്ങളുണ്ട്. അതുകൊണ്ട് അഷ്ടാംഗയോഗമെന്നു പറഞ്ഞുവരുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. അതില്‍ ആദ്യത്തെ നാലെണ്ണത്തെ ഹഠയോഗമെന്നു പറയുന്നു. ഹഠയോഗം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണ്. രണ്ടാമത്തെ നാലെണ്ണത്തെ രാജയോഗമെന്നു പറയുന്നു. രാജയോഗം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനു സഹായിക്കുന്നു. ഭാരതത്തിന്റെ സമഗ്ര ആരോഗ്യപദ്ധതിയാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നു.

യോഗ ചെയ്യുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍

1.വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്.
2.യോഗ ചെയ്യാന്‍ തുടങ്ങതിനു മുന്‍പായി പ്രാര്‍ഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.
3.കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.
4.പ്രഭാതകര്‍മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാന്‍.
5.പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും (ലങ്കോട്ടി) സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.
6.രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവര്‍ക്കു വൈകിട്ടു നാലര മുതല്‍ ഏഴുമണിവരെയും ചെയ്യാം. സ്ത്രീകള്‍ ആര്‍ത്തവ കാലഘട്ടങ്ങളില്‍ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കില്‍ ചെയ്യാം.
7.യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.
8.കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും യോഗ ചെയ്യരുത്.
9.കഠിനമായ രോഗത്തിനടിമയായവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ.
10.യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്.
11.സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്.
12.വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ.
13.യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
14.ഗര്‍ഭിണികള്‍ മൂന്നു മാസം കഴിഞ്ഞാല്‍ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാന്‍ പാടില്ല.
15.യോഗ ചെയ്യുമ്പോള്‍ കിതപ്പു തോന്നിയാല്‍ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.
16.യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme