in , ,

നിങ്ങള്‍ മേക്കപ്പ് ചെയ്യുന്നവരാണോ എങ്കില്‍ ശ്രദ്ധിക്കുക

Share this story

മുഖസൗന്ദര്യം വര്‍ധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുള്ള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ……..
നല്ല ബ്രാന്‍ഡഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്സ്പെയറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപൂ ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വരണ്ട മുഖത്ത് മേക്കപ്പ് ചെയ്യുമ്പോള്‍ മുഖം നനച്ച് ഈര്‍പ്പം ഒപ്പിയ ശേഷം മാത്രം മിനുക്ക് പണികള്‍ തുടങ്ങുക. അതുകൊണ്ട് ഫൗണ്ടേഷനും കോംപാക്ട് പൗഡറും ഇടുമ്പോള്‍ വരണ്ട മുഖചര്‍മത്തില്‍ പാടുണ്ടാക്കുന്നത് ഒഴിവാക്കാം
തിളക്കമുള്ള ഐ ഷാഡോ ഉപയോഗിക്കുമ്പോള്‍ ഒരു കോട്ട് ഐ പ്രൈമര്‍ അടിക്കുക. കണ്ണിനു മുകളില്‍ ഐഷാഡോ പടര്‍ന്ന് വൃത്തികേടാകാതിരിക്കാനാണിത്.
മേല്‍ക്കുമേല്‍ ഫൗണ്ടേഷന്‍ പുരട്ടി കൂടുതല്‍ വെളുക്കാന്‍ ശ്രമിക്കരുത്. ചര്‍മ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷന്‍ അല്‍പം മാത്രം പുരട്ടി സ്വാഭാവികത നിലനിര്‍ത്താന്‍ ശ്രമിക്കുക.
ടോണ്‍ ടേസ്റ്റ് കൈത്തണ്ടയില്‍ ചെയ്തു നോക്കി ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കരുത്. മുഖത്തിന്റെ നിറവും കൈകളുടേതും തമ്മില്‍ വ്യത്യാസമുണ്ടാകും. താടിയെല്ലിന്റെ ഭാഗത്തു ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

കേരളത്തിലും കൊറോണ; നമ്മള്‍ ജാഗ്രത പുലര്‍ത്തണം

കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയാം