- Advertisement -Newspaper WordPress Theme
Uncategorizedനിപ വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി വികസിപ്പിക്കാനൊരുങ്ങി കേരളം

നിപ വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി വികസിപ്പിക്കാനൊരുങ്ങി കേരളം

കേരളത്തില്‍ നിപവൈറസിനെ പിടിച്ചുകെട്ടാന്‍ ആന്റിബോഡി വികസിപ്പിക്കാനൊരുങ്ങി കേരളം. മോണോക്‌സോണല്‍ ആന്റിബോഡിയാണ് കേരളം വികസിപ്പിക്കുന്നത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഗവേഷണ രംഗത്തുണ്ട്.

മൂന്ന് സ്ഥാപനങ്ങളും വെവ്വേറെ പഠനങ്ങളാണ് നടത്തുന്നത്. രോഗമുക്തമായവരുടെ രക്തസാംപിളില്‍ നിന്നാണ് മോണോക്ലോണല്‍ ആന്റി ബോഡി വികസിപ്പിക്കുക. മെഡിക്കല്‍ ധാര്‍മികത പാലിച്ചും സ്വകാര്യത സംരക്ഷിച്ചും മുക്തരായവരില്‍ നിന്ന് രക്ത സാംപില്‍ ശേഖരിക്കാന്‍ മൂന്ന് സ്ഥാപനങ്ങള്‍ക്കും കേരളസര്‍ക്കാര്‍ അനുമതി നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റി ഇതിന് മേല്‍നോട്ടം വഹിക്കും. മോണോ ക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കാന്‍ഡ മൂന്ന് വര്‍ഷത്തെ ഗവേഷണമാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുക. സംസ്ഥാന സര്‍ക്കാരാണ് പണം അനുവദിക്കുന്നത്. നിപ വൈറസ് ബാധിച്ചവരിലെ മരണ നിരക്ക് 40 ശതമാനം മുതല്‍ 90 ശതനമാനം വരെയാണ്. നിലവില്‍ രോഗ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme