വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ടാബ്ലറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുമാതുറയിലെ വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പഠനോപകരണമായ ഇലക്ട്രോണിക് ടാബ്ലറ്റ് വിതരണം ചെയ്തു.
പെരുമാതുറ മാടന്‍വിള എസ്.ഐ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ടാബ്ലറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
മുഖ്യമന്ത്രിയുടെ ‘വിദ്യാകിരണം’ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു പഠനസഹായ പ്രവര്‍ത്തനം നല്‍കുവാന്‍ തീരുമാനിച്ചതെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ.സഹദുള്ള അഭിപ്രായപ്പെട്ടു. തന്റെ ജന്‍മനാടായ പെരുമാതുറ എന്ന തീരദേശ ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് കിംസ്‌ഹെല്‍ത്ത് സി.എസ്.ആര്‍ വിഭാഗം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യരുതെന്നും ഓണ്‍ലൈന്‍ ചതിക്കുകഴികളില്‍ വീഴുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികളെ സംരക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സി.എസ്.ആര്‍. ഫണ്ട് ചെലവഴിക്കുന്നതില്‍ കിംസ്‌ഹെല്‍ത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിംസ്‌ഹെല്‍ത്ത് സി.ഒ.ഒയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) സി.എസ്.ആര്‍ കമ്മിറ്റി മെമ്പറുമായ രശ്മി അയിഷയുടെ നേതൃത്വത്തില്‍ സി.ഐ.ഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബ് പ്രസിഡന്റായ പെരുമാതുറ സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ടാബ്ലറ്റ് വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ചടങ്ങില്‍ വി.ശശി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. അഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.അനില്‍, പഞ്ചായത്ത് അംഗങ്ങളായ ഷാജഹാന്‍, സജീന അമീന്‍, ബി.കബീര്‍, അന്‍സില്‍ അന്‍സാരി, അബ്ദുള്‍ വാഹിദ്, സ്‌നേഹതീരം ജനറല്‍ സെക്രട്ടറി എസ്.സക്കീര്‍ ഹുസൈന്‍, തിരുവനന്തപുരം മുസ്സീം അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ കടയറ എന്നിവര്‍ പങ്കെടുത്തു.