in ,

പമ്പയില്‍ മദ്യത്തെ ചൊല്ലി സുഹ്യത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു

Share this story

ശബരിമല പമ്പയിലെ ഡോളി ചുമട്ടുകാരന്‍ റാന്നി മുക്കാലുമണ്‍ പറക്കുളത്ത് വീട്ടില്‍ പി.എസ്.സജീവ് കുമാര്‍ (54))ന്റെ കൊലപാതകം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഭവിച്ചതെന്ന് പോലീസ്. സംഭവത്തില്‍ പ്രതി ആങ്ങമൂഴി കയ്യുംകല്ലില്‍ വിവേക്(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. പമ്പ പൊലീസ് മെസിന് സമീപത്തെ ഇടനാഴിയില്‍ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയില്‍ സജീവിനെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്. പൊലീസ് എത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ നിലയ്ക്കല്‍ എത്തിയപ്പോഴാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സജീവും വിവേകും സുഹൃത്തുക്കളും ചുമട്ടുകാരുമാണ്. നട അടച്ചിട്ടും വീട്ടില്‍ പോകാതെ ഇവര്‍ പമ്പയില്‍ തങ്ങുകയായിരുന്നു. വിവേക് വൈകിട്ട് വരുമ്പോള്‍ സജീവ് മദ്യപിച്ച് ഇരിക്കുന്നതു കണ്ടു. താന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യം കാണാതെ വന്നതോടെ സജീവ് അതാണ് കഴിച്ചതെന്ന സംശയത്തില്‍ രാത്രി 11ന് വാക്കുതര്‍ക്കമായി. പിടിച്ചുതള്ളിയപ്പോള്‍ നിലത്തു വീണ സജീവിന്റെ മുഖത്തും നെഞ്ചത്തും പ്രതി ചവിട്ടിയതായി പൊലീസ് പറഞ്ഞു.
അമിതമായി മദ്യപിച്ചുള്ള മരണമാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. മുഖത്തും നെഞ്ചത്തും ഉണ്ടായ പാടുകളാണ് സംശയം വര്‍ധിപ്പിച്ചത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ സ്ഥലത്ത് എത്തി അന്വേഷണത്തിനു മേല്‍നോട്ടംവഹിച്ചു. സിഐ കെ.എസ്.വിജയന്‍, എസ്‌ഐമാരായ രജീഷ്‌കുമാര്‍, സാജന്‍ പീറ്റര്‍, എഎസ്‌ഐ സോമന്‍, അതി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പമ്പയില്‍ അനധികൃതമായി താമസിച്ചുവന്ന ചുമട്ടുകാരെ വിളിച്ച് ചോദ്യം ചെയ്തു. തുടര്‍ന്നാണ് മദ്യത്തെ ചൊല്ലി തര്‍ക്കം നടന്നതായി സൂചന ലഭിച്ചത്. അതിനു ശേഷമാണ് വിവേകിനെ കസ്റ്റഡിയില്‍ എടുത്തത്.

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ

വൃക്കകളെ തകര്‍ക്കുന്ന ചുമ മരുന്ന്, കേരളം രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്