in , ,

പോരട്ടെ ആത്മവിശ്വാസം!!!

Share this story

ആത്മവിശ്വാസമെന്നത് അവനവനിലുള്ള വിശ്വാസം എന്നതു മാത്രമല്ല. പകരം ഏതു സാഹചര്യവും നേരിടാനും മറ്റുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ധൈര്യം എന്നതു കൂടിയാണ്.

ആത്മവിശ്വാസവും ആത്മാഭിമാനവും ഒരേ തൂവല്‍പക്ഷികളാണ്. പക്ഷേ ഇവര്‍ തമ്മിലുള്ള സംഘര്‍ഷവും പലപ്പോഴും പ്രകടമാകാറുണ്ട്. ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് ഓരോ അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും വിഷമകരമായ സാഹചര്യങ്ങളിലേക്ക് ഉയരാനും കഴിയും. ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തെറ്റ് സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഒരാള്‍ക്ക് കഴിയണമെങ്കില്‍ ആത്മവിശ്വാസം വേണം.

പക്ഷേ ശരിയായ ആത്മവിശ്വാസക്കുറവുള്ളവരുടെ ആത്മാഭിമാനം, തെറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും അവരെ തടയും. പരാജയത്തിനുള്ള എല്ലാ പഴിയും മറ്റുള്ളവരുടെ തലയിലേക്ക് എത്തിക്കുക എന്നതു മാത്രമാകും ഇത്തരക്കാര്‍ തെരഞ്ഞെടുക്കുന്ന പോംവഴി.

വൈകാരിക തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്നതും ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാകാം. തന്നിലുള്ള വിശ്വാസക്കുറവു തന്നെയാണ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതെ വരുന്നതിനു പിന്നിലും. ആരോഗ്യകരമായ ആത്മാഭിമാനമുള്ള ആളുകളുടെ മനസ്, വരുമാനം, പദവി പോലുള്ള പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണമാകില്ല. അല്ലാത്തവര്‍ ആശ്വാസമെന്നവിധം മദ്യം, മയക്കുമരുന്ന് എന്നിവയില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കും. ടെന്‍ഷന്‍ കുറയ്ക്കുക എന്ന കാരണമാകും ഇത്തരക്കാര്‍ ഇൗ ശീലങ്ങളെ ന്യായീകരിക്കാന്‍ പറയുക.

നേരെമറിച്ച്, ശരിയായ ആത്മാഭിമാനം ഉള്ളവര്‍ സ്വയം ബഹുമാനത്തോടെ പെരുമാറുകയും അവരുടെ ആരോഗ്യം, സമൂഹം, പരിസ്ഥിതി എന്നിവ ശരിയായി പരിപാലിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഊര്‍ജ്ജം പകരാനും ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാനും കളിയുന്നു. കാരണം പരാജയമോ പരാജയഭീതിയോ അവരെ അലട്ടുകയില്ല. പക്ഷേ തീര്‍ച്ചയായും, എല്ലാവരേയും പോലെ, അവര്‍ വേദനയും നിരാശയും അനുഭവിക്കുന്നുണ്ടെങ്കിലും തിരിച്ചടികളില്‍ അവരുടെ വ്യക്തിത്വം പതറിപോകാതെ തന്നെ നില്‍ക്കും. അവരുടെ ഊര്‍ജ്ജസ്വലത മറ്റുള്ളവരില്‍ ആത്മവിശ്വാസവും സന്തോഷവും ആനന്ദവും നിറയ്ക്കും.

അതുകൊണ്ടു തന്നെ സ്വന്തം കഴിവുകളും പരിമിതികളും സ്വയം വിലയിരുത്തി ശരിയായി മനസിലാക്കുകയാണ് പ്രധാന സംഗതി. അത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശരിയായ ആത്മവിശ്വാസം കൊണ്ടുവരാന്‍ ഇടയാക്കും. സ്വന്തം കഴിവിനൊത്ത് ഉയരുന്നതിനൊപ്പം പരിമിതികളെ മറികടക്കാനുള്ള ഊര്‍ജ്ജവും ക്രമേണ സ്വയത്തമാക്കാന്‍ കഴിയും. അതിന് അവനവനിലേക്കു തന്നെ നോക്കണമെന്നു മാത്രം.

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പിന്നാലെ ഭക്ഷ്യ-പാനീയക്കമ്പനികളും

ശരീയായ രീതിയില്‍ ഡയറ്റ് ചെയ്യാം