spot_img
spot_img
HomeHEALTHപ്രശ്നം പല്ലിലാണോ : വിട്ടുമാറാത്ത തലവേദന ഉണ്ടാകാം

പ്രശ്നം പല്ലിലാണോ : വിട്ടുമാറാത്ത തലവേദന ഉണ്ടാകാം

എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ഇവ തമ്മിൽ ഒരു ബന്ധമുണ്ട്. പല്ലു വേദനയും തലചുറ്റലും തലകറക്കവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം പല്ലിന്‍റെ ഘടനയിൽ ഉണ്ടാവുന്ന വ്യത്യാസം നിങ്ങളുടെ ആരോഗ്യത്തിനെ വളരെയധികം മോശമായി തന്നെയാണ് ബാധിക്കുന്നത്. കീഴ്ത്താടിയിൽ ഉണ്ടാവുന്ന സമ്മര്‍ദ്ദമാണ് ഇതിന്‍റെ ഫലമായി നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്നത്.

പല്ലിന്‍റെ ഘടനയിലെ മാറ്റം ഒറ്റ നോട്ടത്തിൽ പലപ്പോഴും കണ്ടെത്താൻ സാധിക്കുന്നില്ല. നിരയുള്ള പല്ലുകളാണെങ്കിൽ പോലും അതിന്‍റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരിൽ നിരയുള്ള പല്ലുകൾ ആണെങ്കിൽ പോലും ചില പല്ലുകൾ ഉള്ളിൽ നിന്നും ഉണ്ടാവുന്നുണ്ട്, മാത്രമല്ല പല്ലുകൾക്കിടയിലുള്ള വിടവും പലപ്പോഴും നിങ്ങളുടെ തലവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്നാവാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി അൽപം കൂടുതല്‍ അറിയാം.

പലപ്പോഴും ഉറക്കക്കുറവിന് പോലും പല്ലിന്‍റെ ഘടനയിൽ ഉണ്ടാവുന്ന വ്യത്യാസം കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകൾ നിങ്ങളെ ബാധിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയായി മാറുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നത് ഈ പ്രതിസന്ധിയെ ജീവിത കാലം മുഴുവൻ നിങ്ങൾ ചുമക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു.

എന്തുകൊണ്ട് തലവേദന?
നിങ്ങൾക്ക് തലവേദന അല്ലെങ്കിൽ മൈഗ്രേയ്ൻ ഉണ്ടെങ്കിൽ അതിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് നിങ്ങൾ ആദ്യം അറിയേണ്ടത്. മൈഗ്രേയ്നിന്‍റെ ഒരു കാരണം എന്ന് പറയുന്നത് പലപ്പോഴും താടിയെല്ലിലും ഉണ്ടാവാം എന്നുള്ളത് തള്ളിക്കളയേണ്ടതില്ല. നിങ്ങളുടെ താടിയെല്ലിന്റെ വശങ്ങളെ തലയോട്ടിയിലേക്ക് ബന്ധിപ്പിക്കുന്ന രണ്ട് സന്ധികൾ (ടിഎംജെ) ഉണ്ട്. നിങ്ങൾ സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അലറുമ്പോഴും വായ തുറക്കാനും അടയ്ക്കാനും അവ നിങ്ങളെ സഹായിക്കുന്നുമുണ്ട്. ആ സന്ധികളിൽ ആരംഭിക്കുന്ന വേദനയോ ചുറ്റുമുള്ള പേശികളോ നിങ്ങളെ പലപ്പോഴും മൈഗ്രേയ്നിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഇതിനു പരിഹാരം നിങ്ങളുടെ താടിയെല്ലിലും പല്ലിന്‍റെ ഘടനയിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രശ്നം നിങ്ങളിൽ മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുകയാണെങ്കിൽ ദന്ത ഡോക്ടറെ ഒന്ന് കാണിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. കാരണം നിങ്ങളുടെ ദന്തഡോക്ടറിന് നിങ്ങളുടെ പല്ല്, താടിയെല്ല്, പേശികൾ എന്നിവ പരിശോധിച്ച് നിങ്ങളുടെ വേദനയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കുന്നുണ്ട്. നിങ്ങൾ പല്ല് കൊണ്ട് ചവക്കുകയാണെങ്കിൽ മൗത്ത് ഗാര്‍ഡ് ഉപയോഗിച്ച് ഈ പ്രശ്നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്,

- Advertisement -

spot_img
spot_img

- Advertisement -