- Advertisement -Newspaper WordPress Theme
FEATURESപ്രേക്ഷകര്‍ തിരക്കുന്നു, എവിടെ ബാലുവും നീലുവും മുടിയനും പാറുക്കുട്ടിയും

പ്രേക്ഷകര്‍ തിരക്കുന്നു, എവിടെ ബാലുവും നീലുവും മുടിയനും പാറുക്കുട്ടിയും

പ്രേക്ഷകര്‍ ഇത്രമേല്‍ നെഞ്ചോട് ചേര്‍ത്ത മറ്റൊരു സീരിയല്‍ ഉണ്ടാകില്ല. അത്രമേല്‍ ജനപ്രിയമാണ് ഉപ്പും മുളകും എന്ന പരമ്പര. പരമ്പരയുടെ ചുവടുപിടിച്ച് നിരവധി നിരവധി സീരിയലുകള്‍ പിന്നീട് ഉണ്ടായെങ്കിലും ഉപ്പും മുളകിന്റെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയവരാണ്. ഓരോ കഥാപാത്രവും സ്വന്തം കുടുംബത്തിലെ അംഗം തന്നെയാണ് മലയാളി പ്രേക്ഷകര്‍ക്ക്. അതുകൊണ്ടുതന്നെ പരമ്പരയിലെ താരങ്ങള്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ വളരെപ്പെട്ടന്ന് തന്നെ തരംഗമാകാറുമുണ്ട്. എന്നാല്‍ ഉപ്പും മുളകും ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഷോയില്‍ നിന്നും ആദ്യം ലച്ചു പിന്‍വാങ്ങിയതോടെ നിരാശയിലായ ആരാധകര്‍ ഇപ്പോള്‍ നീലുവും ബാലുവും അടങ്ങുന്ന കുടുംബത്തെമുഴുവന്‍ കാണാതായത്തോടെ കൂടുതല്‍ സങ്കടത്തിലാണ്. പരിപാടിയിലെ വിവാഹം ജീവതത്തെ ബാധിച്ചു എന്ന് പറഞ്ഞാണ് ലച്ചുവിനെ അവതരിപ്പിച്ച ജൂഹി ഷോയില്‍ നിന്നും മാറിയത്. എന്നാല്‍ ലെച്ചു പോയത് പോലെ താരങ്ങളെല്ലാം പോയോ എന്നാണു ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ആരും എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് മുടിയന്‍.
എല്ലാവരും കുറേ ചോദിപ്പോ ഇടേണ്ടി വന്ന പോസ്റ്റാണ്. ഗയിസ് ഞങ്ങള്‍ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു റീസണ്‍ ഉണ്ട്. വൈകാതെ എല്ലാം ശരിയാക്കും. നിങ്ങളുടെ ഈ സ്നേഹത്തിന് നന്ദി. എന്റെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടോ… പൊളി ലുക്ക് അല്ലേ? എന്നുമാണ് മുടിയന്‍ ആയി അഭിനയിക്കുന്ന റിഷി എസ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ഇതോടെ ദിവസങ്ങളായി ഉപ്പും മുളകിനെയും കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.
ആയിരം എപ്പിസോഡില് ലെച്ചുവിന്റെ വിവാഹത്തോടെ പരമ്പരയുടെ ജനപ്രീതി ഇരട്ടിയായിരുന്നു. വളരെ ആഘോഷമായി യഥാര്‍ത്ഥ വിവാഹത്തെ വെല്ലുന്ന രീതിയിലായിരുന്നു പരമ്പരയിലെ ലെച്ചുവിന്റെ വിവാഹം നടന്നത്. എന്നാല്‍ ഇതിനു ശേഷം ലെച്ചു അപ്രത്യക്ഷമായത് ഏവരെയും നിരാശപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു ഉപ്പും മുളകില്‍ ഇനിയില്ല എന്ന ലെച്ചുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ലെച്ചുവിന് പകരമായി മറ്റാരെങ്കിലും വരുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ തങ്ങളുടെ ലെച്ചുവിന് പകരക്കാരിയാകാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന അഭിപ്രായമാണ് ആരാധകര്‍ക്ക്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme