വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരു ദിവസം തന്നെ വളരെ തിരക്കേറിയതാണ്. മറ്റു തൊഴിലുകളില്‍ വ്യാപൃതര്‍ അല്ലെങ്കിലും സ്വന്തമായി ഒരു 5 മിനിട്ട് പോലും ചിലവഴിക്കാന്‍ സമയം ഇല്ലാത്തവരാണ് വീട്ടമ്മമാര്‍. കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുത്ത് നിറവേറ്റുന്ന ഈ സ്ത്രീകള്‍ സ്വന്തം ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാറെ ഇല്ല. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് ഈ തിരക്കുകള്‍ക്കിടയിലും ആരോഗ്യം ശ്രദ്ധിയ്ക്കാന്‍ ഒരു അല്‍പസമയം മാത്രം മതി. മാനസികവും ശാരീരികവുമായ ആരോഗ്യം കുറഞ്ഞ സമയത്തിനുള്ളില്‍ നേടിയെടുക്കാന്‍ ചില ടിപ്‌സ് ഇതാ.
നിങ്ങള്‍ക്കായി ഒരല്‍പനേരം
ദിവസവും 15മുതല്‍ 20 മിനിറ്റ് നിങ്ങള്‍ക്കായി മാറ്റിവയ്ക്കുക. ലഘുവായ വര്‍ക്ക് ഔട്ടുകള്‍ ഈ സമയം ചെയ്യുക. കുട്ടികള്‍ ഉള്ള അമ്മമാര്‍ ആണെങ്കില്‍ ഈ സമയം കുട്ടികളെ നോക്കാന്‍ ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ സഹായം തേടുക
സ്വയം മോട്ടിവേറ്റ് ചെയ്യുക
തിരക്കേറിയ ദിവസത്തിലും നിങ്ങള്‍ക്ക് സ്വയം ഒരു മോട്ടിവേറ്റര്‍ ആകാം. ഉപേക്ഷിച്ച കരിയര്‍ വീണ്ടെടുക്കുന്നതിനെപ്പറ്റിയോ പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു പോസിറ്റീവായി ചിന്തിക്കുക.
ഒപ്പം കൂടാം
ഒറ്റയ്ക്കുള്ള വര്‍ക്ക് ഔട്ടുകള്‍ മടുത്തു തുടങ്ങിയവര്‍ക്ക് അടുത്തുള്ള വീട്ടമ്മമാരെയും ഒപ്പം കൂട്ടാം. നടത്താമോ, ചെറു വ്യായാമമോ ഇങ്ങനെ കൂട്ടായി ചെയ്യാം. മടുപ്പ് ഒഴിവാക്കാം.
ലൈവ് ആകാം
യു ട്യൂബ് ലും ടീവി യിലും ഫിറ്റ്‌നസ് വീഡിയോ കാണാം. ജോലിയ്ക്കിടയിലും ഇത്തരം വീഡിയോകള്‍ കാണാന്‍ സാധിയ്ക്കും.
ഫിറ്റ്‌നസ് ആപ്പ്
നല്ലൊരു ഫിറ്റ്‌നസ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക. മോട്ടിവേഷന്‍ ടിപ്‌സ് ഉള്‍പ്പടെ ലഭ്യമാകുന്ന ആപ്പ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കണം.