പുകവലി ഉപേക്ഷിക്കുക. പുകവലി സൈക്യാട്രിമരുന്നുകളു ടെ മാത്രമല്ല എല്ലാ മരുന്നുകളുടേയും പ്രവര്‍ത്തനശേഷി ഏ താണ്ട് 50ശതമാനത്തോളം കുറയ്ക്കുന്നു.
മദ്യം, മയക്കുമരുന്ന് ഉപയോഗം തലച്ചോറിന്റപ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാലാണ് അവര്‍ക്കിടയില്‍ മനോരോഗികള്‍ കൂ ടുതലായി കാണുന്നത്. മനോരോഗമരുന്ന് ഉപയോഗിക്കുന്നവ രില്‍ ഇവ കാര്യമായ ദോഷം ചെയ്യും.
മനോരോഗത്തിനുളള മരുന്നുകള്‍ കൃത്യസമയത്ത് തന്നെ കഴി ക്കുകയും അതുപോലെ മുടക്കാതെ നിര്‍ദേശിക്കപ്പെട്ട കാല യളവ് പൂര്‍ത്തിയാക്കുകയും വേണം. രോഗലക്ഷണങ്ങള്‍ മാറി യതിന്റ പേരില്‍ മരുന്നുകള്‍ നിര്‍ത്തിയാല്‍ പിന്നീട് രോഗം വീണ്ടും വന്നാല്‍ അതിനുളള ചികിത്സ കൂടുതല്‍ ബുദ്ധിമുട്ടേ റിയതാകും.
മറ്റു രോഗങ്ങളുടെ ചികിത്സ തേടുമ്പോള്‍ മാനസിക രോഗ ങ്ങള്‍ക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെക്കുറിച്ച് വ്യക്ത മായി പറയണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് പുതിയ മരുന്നുകളുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാകാനുളള സാധ്യത ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഇതിനു പുറമേ ചില മരുന്നുകളുടെ സാന്നിദ്ധ്യം മനോരോഗചികിത്സയ്ക്കുളള മരുന്നുകളുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കാം. ഉദാഹരണ മായി ബൈപോളാര്‍ ഡിസോഡറിന് നല്‍കുന്ന ലിഥിയം എ ന്ന മരുന്ന് വേദനസംഹാരികള്‍ക്കൊപ്പം കഴിക്കുകയാണെ ങ്കില്‍ വൃക്കയിലൂടെയുളള ലിഥിയത്തിന്റെ പുറംതളളല്‍ കുറ യുകയും ശരീരത്തില്‍ ലിഥീയത്തിന്റെ അളവ് കൂടുകയും ചെ യ്യും. അതിന്റെ ഫലമായി പാര്‍ശ്വഫലങ്ങള്‍ കാണാം.