തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളില്‍ സാധാരണ കണ്ടുവരുന്ന രോഗാവസ്ഥയാണ് അപസ്മാരം. ഏതു പ്രായക്കാരേയും ബാധിക്കാവുന്ന ഒരു നാഡീരോഗമാണ് അപസ്മാരം. മുഖവും ശരീരവും കോച്ചിവലിയുക, വായില്‍ നിന്നും നുര വരുക, എന്നിങ്ങനെയുളള ലക്ഷണങ്ങളോട് കൂടിയ അപസ്മാരത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം.
ഇടയ്ക്കിടെ മുന്നറിയിപ്പില്ലാതെ ചുഴലി അഥവാ കോച്ചിപ്പിടുത്തങ്ങള്‍ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. പ്രധാനമായും രണ്ടുതരം അപസ്മാരങ്ങളാണുളളത്. പ്രഭവകേന്ദ്രം കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്ത ജനറലൈസ്ഡ് എപിലപ്‌സികളും, കൃത്യമായ പ്രഭവകേന്ദ്രമുളള ഫോക്കല്‍ എപിലെപ്‌സികളും.
എഴുപത് ശതമാനം ഫോക്കല്‍ എപിലെപ്‌സികളേയും മരുന്നും സമഗ്ര ചികിത്സാരീതികളും ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.എന്നാല്‍ ശേഷിക്കുന്ന രോഗികളില്‍ മരുന്നിനോട് കാര്യമായ പ്രതികരണം ഉണ്ടാവാറില്ല. രണ്ടു വര്‍ഷത്തിലേറേ രണ്ടു തരം മരുന്നുകള്‍ ഉപയോഗിച്ചിട്ടും മരുന്നിനോട് പ്രതികരിക്കാത്ത അപസ്മാരങ്ങളെയാണ് റിഫ്രാക്ടറി എപിലെപ്‌സി എന്ന് പറയുന്നത്. അത്തരം രോഗങ്ങളില്‍ വലിയ ഒരു ശതമാനത്തോളം ആളുകള്‍ക്ക് തലച്ചോറിലെ ശസ്ത്രക്രിയ ഉപകാരപ്പെടാറുണ്ട്. കൂടാതെ കുട്ടികള്‍ക്കുണ്ടാകുന്ന അപസ്മാരത്തിന് ചെറുപ്പത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ അവരുടെ ജീവിതനിലവാരം വന്‍തോതില്‍ ഉയര്‍ത്താന്‍ സാധിക്കും. തലച്ചോറിലെ അപസ്മാരത്തിന് കാരണമാകുന്ന ഭാഗം കണ്ടെത്തി അതിനെ നീക്കം ചെയ്യുകയാണ്ഇത്തരം ശസ്ത്രക്രിയകളില്‍ ചെയ്യുന്നത്. ടെമ്പറല്‍ ലോബ് എപിലെപ്‌സിയുളള ആളുകളിലാണ് ഇത് കൂടുതലായും ചെയ്യാറ്.
രോഗനിര്‍ണ്ണയം പ്രധാനം
അപസ്മാര ചികിത്സയില്‍ രോഗനിര്‍ണ്ണയം വളരെ പ്രധാനപ്പെട്ടതാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രം, അതിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങള്‍, ഏതുതരം അപസ്മാരമാണ് എന്നിവയെല്ലാം അറിഞ്ഞാല്‍ മാത്രമേ കൃത്യമായി ചികിത്സ അല്ലെങ്കില്‍ ശസ്ത്രക്രിയ നടപടികള്‍ ആവശ്യമുണ്ടോയെന്ന് ഡോക്ടര്‍ക്ക്് തീരുമാനിക്കാനാകൂ.
നൂതനമായ പരിശോധകളിലൂടെ തലച്ചോറില്‍ തെറ്റിവരാറുളള വൈദ്യുത തരംഗങ്ങളെ കണ്ടെത്തുകയുംഅവയുടെ നെറ്റ്‌വര്‍ക്കിനെ തന്നെ പൂര്‍ണ്ണമായും നീക്കം ചെയ്യുകയുമാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.ബ്രയിന്‍ ട്യൂമര്‍, വീക്കം, അണുബാധ മുതലായ പ്രശ്‌നങ്ങള്‍ ഇല്ലാത്ത രോഗികളിലാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. പൊതുവേ ഇത്തരം ശസ്ത്രക്രിയകളില്‍ രോഗികള്‍ക്ക മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. അതുറപ്പാക്കാന്‍ സവിശേഷ എം ആര്‍ ഐ, പെറ്റ് സ്‌കാന്‍, ഇന്‍വേസീവ് മോണിറ്ററിങ് മുതലായ കൃത്യമായ പരിശോധനകളിലൂടെയാണ് രോഗമുളള ഭാഗത്തെ സ്ഥിരീകരിക്കുന്നത്.
ഇത്തരം ശസ്ത്രക്രിയ സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ ആശുപത്രികളിലും ലഭ്യമല്ലന്നതാണ് അപസ്മാര രോഗികളെ വിഷമിപ്പിക്കുന്ന മറ്റൊരു സാഹചര്യം എന്നാല്‍ ഫലങ്ങള്‍ ഉറപ്പാക്കുന്ന നൂതന ശസ്ത്രക്രിയ സൗകര്യങ്ങള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എപിലെപ്‌സി സെന്ററിലുണ്ട്.
രോഗത്തെ ചികിത്സിക്കുക എന്നതിലുപരി രോഗിയെ സാധാരണ ജീവിതത്തിലേക്ക് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലാതെ മടക്കിക്കൊണ്ടുവരിക എന്നതിനാണ് ഈ കേന്ദ്രം ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ തലച്ചോറില്‍ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകളില്‍ പിഴവുകള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നത് പ്രധാനമാണ്.
എപിലെപ്‌സി സര്‍ജറിയിലൂടെ രോഗിക്ക് ബുദ്ധിമുട്ടുകളോന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനായി ന്യൂറോ സൈക്കോളജി പരിശോധന, ഫങ്ഷണല്‍ എം ആര്‍ ഐ പരിശോധന, വാഡ (W A D)ടെസ്റ്റിങ് എന്നിങ്ങനെയുളള പരിശോധനകളും ചെയ്യും. ഇത് കൂടാതെ സര്‍ജറിയുടെ ഇടയില്‍ നടത്തുന്ന (ഇന്‍ട്രാ ഓപ്പറേറ്റീവ്) ഇലക്ട്രോ കോര്‍ട്ടിക്കോ ഗ്രാം (ഇകോജി) എന്ന സ്‌പെഷ്യലൈസേഷന്‍ ഇന്‍വെസ്റ്റിഗേഷനും വേണ്ടി വരാം. ഇത്തരം പരിശോധനയിലൂടെ രോഗമുണ്ടാക്കുന്ന തലച്ചോറിലെ ഭാഗത്തെ സൂക്ഷ്മമായും വ്യക്തമായും തിരിച്ചറിഞ്ഞതിന് ശേഷം മാത്രമാണ് രോഗിയെ സര്‍ജറിയിലേക്ക് നയിക്കുക.