- Advertisement -Newspaper WordPress Theme
BEAUTYറമദാന്‍ നോമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

റമദാന്‍ നോമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

റംസാന്‍ നോമ്പിലേക്ക് കടക്കുന്ന സമയമാണ്. കടുത്ത വേനലും ഇതിനൊപ്പം ഇത്തരം നോമ്പും പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും റംസാന്‍ കാലത്തെ െ്രെഡ ഫാസ്റ്റിംഗിന് ആരോഗ്യ ഗുണങ്ങള്‍ പലതാണ്. ഇതു പോലെ നോമ്പു സമയത്ത് കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുമുണ്ട്. പലപ്പോഴും റംസാന്‍ ഉപവാസം എടുക്കുന്നവര്‍ക്ക് പോലും അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. ഉപവാസത്തിലൂടെ ഭക്ഷണ നിയന്ത്രണം എന്നതിലുപരി നമ്മുടെ മാനസികമായ സന്തുലിതമാവാന്‍ നോമ്പ് സഹായിക്കും. ഉപവാസം ഔഷധമെന്ന് ഔഷധ ആചാര്യന്മാരും പറയുന്നുണ്ട്.നോമ്പ് എടുക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും പുത്തന്‍ ഉണര്‍വ് നല്‍കുന്നു. െ്രെഡ ഫാസ്റ്റിംഗിലൂടെ നമ്മുടെ ശരീരത്തിലെ സൈറ്റോകീന്‍സ് എന്ന പ്രോട്ടീന്‍ തന്മാത്രകള്‍ റംസാന്‍ ഫാസ്്റ്റിംഗില്‍ എടുക്കുന്ന െ്രെഡ ഫാസ്റ്റിംഗിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ഇവയാണ് ശരീരത്തിലെ പ്രതിരോധശേഷിയെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും അപകടമാണ്. സൈറ്റോകിന്‍സിനെ കൃത്യമായി നിയന്ത്രിച്ച് നിര്‍ത്തി ശരീരത്തിന് വരാന്‍ സാധ്യതയുളള രോഗങ്ങള്‍ പിടിച്ചു നിര്‍ത്താന്‍ െ്രെഡ ഫാസ്റ്റിംഗ് നല്ലതാണ്.

നമ്മുടെ ശരീരത്തിലെ ഫാഗോസൈറ്റിക് മാക്രോഫേജസ് അളവു വര്‍ദ്ധിയ്ക്കും. നമ്മുടെ ശരീരത്തില്‍ അനാരോഗ്യകരമായ കോശങ്ങളോ മറ്റോ കടന്നു വരുമ്പോള്‍ ഇവയെ തിന്നു നശിപ്പിയ്ക്കാന്‍ മാക്രോഫേജസ് സഹായിക്കും. ഇത്തരം ഫാഗോസൈറ്റിക് കോശങ്ങളുടെ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത്തരം റംസാന്‍ ഫാസ്റ്റിംഗ് സഹായിക്കുന്നു.

മൈക്രോബിയല്‍ ഫ്‌ളോറ

നമ്മുടെ ശരീരത്തിലെ മൈക്രോബിയല്‍ ഫ്‌ളോറ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. അതായത് ഗുണകരമായ ബാക്ടീരികളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. ഇവയ്ക്കും റംസാന്‍ കാലത്തെ െ്രെഡ ഫാസ്റ്റിംഗ് സഹായിക്കും. ഇതു പോലെ ശരീരത്തിനുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇത്തരം ഫാസ്റ്റിംഗ് സഹായിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ആരോഗ്യത്തേയും ചര്‍മത്തേയും ബാധിയ്ക്കും. ഇതിനാല്‍ തന്നെ ഇത് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.

റമദാന്‍ നോമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മികച്ച ദഹനം

ഈന്തപ്പഴം കഴിക്കുന്നതിലൂടെ മികച്ച ദഹനത്തിന് വളരെയധികം സഹായിക്കുന്നു. റമദാന്‍ നോമ്പിന്റെ വിഭവങ്ങളില്‍ പ്രധാന ഒന്നാണ് ഈന്തപ്പഴം. ഇത് റമദാനിലുടനീളം ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.


ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുന്നു


റംസാന്‍ മാസത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. നോമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ശരിയായ ഊര്‍ജ്ജം നേടുക എന്നതാണ്, അതുകൊണ്ട് നോമ്പ് തുറക്കുന്ന സമയത്ത് ഈന്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്‍ക്കൊള്ളുന്നു, ഇത് നിങ്ങള്‍ക്ക് ശാരീരികോര്‍ജ്ജം നല്‍കുന്ന മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണ്.


തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു


മസ്തിഷ്‌കത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. റമദാന്‍ മാസത്തില്‍ നേടിയ മാനസിക ആരോഗ്യം തലച്ചോറില്‍ നിന്ന് ലഭിക്കുന്ന ന്യൂറോട്രോഫിക്ക് ഘടകത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി, ഇത് ശരീരം കൂടുതല്‍ മസ്തിഷ്‌ക കോശങ്ങള്‍ ഉല്‍പാദിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, അഡ്രീനല്‍ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവില്‍ വ്യക്തമായ കുറവുണ്ടാകുന്നത്, റമദാന്‍ സമയത്തും അതിനുശേഷവും സമ്മര്‍ദ്ദത്തിന്റെ അളവ് വളരെ കുറയുന്നു എന്നാണ് പഠനങ്ങളില്‍ പറയുന്നത്.

മോശം ശീലങ്ങളോട് ബൈ പറയുന്നു


റംസാന്‍ മാസം പുണ്യ മാസം എന്നുകൂടെ പറയുന്നത് മോശം ശീലങ്ങളോട് ബൈ പറയുന്നതിലൂടെയാണ്. പകല്‍ സമയങ്ങളില്‍ ഉപവസിക്കുകയും നിങ്ങളുടെ മോശം ശീലങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.പുകവലി , മദ്യപാനം, ഡ്രഗ്‌സ് തുടങ്ങിയ മോശം സ്വഭാവങ്ങള്‍ നമ്മള്‍ നോമ്പ് കാലത്ത് മാറ്റി വയ്ക്കും. ശരീരം ക്രമേണ അവയുടെ അഭാവവുമായി പൊരുത്തപ്പെടും. അതുകൊണ്ട് നോമ്പ് കാലംപുതിയ ജീവിതം കൂടിയാണ് പലര്‍ക്കും.

അമിത വിശപ്പിനെ നിയന്ത്രിക്കാം


അമിത വിശപ്പ് കൈകാര്യംചെയ്യാന്‍ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട്. വിശന്നിരിക്കാന്‍ കഴിയാതെ ശരീരം മൊത്തം തളരുന്നവരുണ്ട്. ഈ പ്രശ്‌നം നിങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. റംസാന്‍ മാസത്തില്‍ നിങ്ങള്‍ വിശപ്പിനെ നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നു. ഇത് കൂടാതെ ഉപവാസത്തിലുടനീളം കഴിക്കുന്ന ഭക്ഷണത്തിലെ കുറവ് നിങ്ങളുടെ വയറു ക്രമേണ ചുരുങ്ങാന്‍ ഇടയാക്കുന്നു.

രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു


കുറഞ്ഞ കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ മൂലം ഉണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്തിനധികം, റമദാന് ശേഷം നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍, പുതുതായി കുറച്ച ഈ കൊളസ്‌ട്രോള്‍ നില നിലനിര്‍ത്തുന്നത് എളുപ്പമായിരിക്കും.

മെറ്റബോളിസം കൂടുതല്‍ കാര്യക്ഷമമാവും


റമദാന്‍ സമയത്ത് വ്രതമെടുക്കുന്നതിലൂടെ മെറ്റബോളിസം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഭക്ഷണത്തില്‍ നിന്ന് നിങ്ങള്‍ ആഗിരണം ചെയ്യുന്ന പോഷകങ്ങളുടെ അളവ് മെച്ചപ്പെടുന്നു. അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ വര്‍ദ്ധനവാണ് ഇതിന് കാരണം. ഈ സമയം കൂടുതല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ നിങ്ങളുടെ പേശികളെ സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളിലേക്ക് നയിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme