കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ അവള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളില്‍ നില്‍ക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.

ജാസ്മിന്റെ വാക്കുകള്‍,
18 ആം വയസില്‍ വിവാഹിതയായ ആളാണ് ഞാന്‍. അറക്കാന്‍ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാള്‍ റൂമിലേക്ക് കടന്ന് വന്നപ്പോള്‍ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാന്‍. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും’.
‘എന്റെ ഭര്‍ത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്‌സിനും അങ്ങനെ തന്നെയായിരുന്നു. ആളുകള്‍ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി.
ഞാന്‍ ഹാപ്പി ആയിരുന്നു. നമ്മുടെ മുകളിലുള്ള ഒരു കയര്‍ പൊട്ടിയപ്പോഴുള്ള അവസ്ഥ. ‘കെട്ടിച്ചൊല്ലിയവള്‍’ എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്. 21 വയസായപ്പോള്‍ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാന്‍ വന്നത്.’

‘അയാളോട് എല്ലാ കാര്യവും ഞാന്‍ തുറന്നു പറഞ്ഞു. 18 വയസില്‍ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോള്‍ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വെണ്ടിയിരുന്ന മറുപടിയും അതായിരുന്നു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു.’
‘സന്തോഷത്തില്‍ നില്‍ക്കുന്ന ആദ്യരാത്രി. റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നില്‍പ്പില്‍ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാന്‍ പറ്റുമെങ്കില്‍ നിന്നാ മതിയെന്ന് പറഞ്ഞ്.’
എന്റെ കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തില്‍ തന്നെ ഞാന്‍ മരിച്ചു. കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാന്‍ എന്നെ തന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു. കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവര്‍ക്ക് മുന്നില്‍ പെര്‍ഫക്ട് കപ്പിള്‍ ആയിരുന്നു ഞങ്ങള്‍. എന്റെ വീട്ടുകാരെല്ലാം ഹാപ്പി ആയിരുന്നു.’
‘രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന ഹാപ്പി എനിക്ക് ഉണ്ടായി. ഗര്‍ഭിണി ആണെന്ന് പറഞ്ഞതേ ഓര്‍മയുള്ളു, അയാളെന്റെ വയറ്റില്‍ ആഞ്ഞ് ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല.’

അങ്ങനെ ആശുപത്രിയില്‍ പോയി. സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു. സര്‍ജറി ചെയ്തില്ലെങ്കില്‍ മരിച്ച് പോകുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെ സര്‍ജറി താമസിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു. അപ്പോഴാണ് എന്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സര്‍ജറി കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു.’
‘കുഞ്ഞ് മരിച്ചു. ഡിപ്രഷനില്‍ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാന്‍ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്‌റ്റേഷനില്‍ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാള്‍ കൈവെച്ചു. അതോടെ അത് ക്രിമിനല്‍ കേസ് ആയി മാറി. അയാളെ റിമാന്‍ഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാന്‍ഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.’
‘അതുവരെ വീട്ടുകാര്‍ക്ക് മത്രം വേണ്ടി ജീവിച്ച ഞാന്‍, പിന്നെ എനിക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. എന്റെ ടൈം വേസ്റ്റ് ആകാന്‍ പാടില്ല അതോണ്ട് കേസ് ഒത്തുതീര്‍പ്പാക്കി. ഞാന്‍ വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മില്‍ ജോലി കിട്ടി. പിന്നെ ബാംഗ്ലൂര്‍ പോയി, ഫിറ്റ്‌നസ് ട്രെയിനര്‍ ആകാന്‍ പരിശീലനം നടത്തി. ഇപ്പോള്‍ ഞാനൊരു ട്രെയിനര്‍. ഇപ്പോള്‍ ഞാന്‍ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപെടണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം
ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്!മിന്‍ നിലവില്‍ ബംഗളൂരുവില്‍ ഒരു ഫിറ്റ്‌നസ് ട്രെയ്!നര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തന്റെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്!മിന്‍.
