കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ താഴെ പറയുന്ന ആറ് ലക്ഷണങ്ങളില്‍ മൂന്നെണ്ണമെങ്കിലും കാണുന്നുണ്ടെങ്കില്‍ ചികിത്സ അത്യാവശ്യമുള്ള മദ്യ ഉപയോഗ രോഗം ഉണ്ട് എന്ന് മനസിലാക്കുക. രാവിലെ മുതല്‍ വൈകിട്ട് വരെ തുടര്‍ച്ചയായി മദ്യത്തെ കുറിച്ച് ചിന്തിച്ചിരിക്കുന്ന അവസ്ഥ മദ്യം ഉപയോഗിക്കുന്നതിനുള്ള ആസക്തി തീവ്രമായിരിക്കും. പഠിക്കുബോഴും ജോലിചെയ്യുബോഴുമൊക്കെ മദ്യമെങ്ങനെ സംഘടിപ്പിക്കാം എങ്ങനെ ഉപയോഗിക്കം തുടങ്ങിയ ചിന്തകളെ മനസ് നിററെ രാവിലെ ഉറക്കമുണരുന്നതുപോലും ഇന്ന് എങ്ങനെ മദ്യപിക്കാം എന്ന് ചിന്തിച്ച് കൊണ്ടായിരിക്കും.
മദ്യം ഉപയോഗിക്കുന്നതിന്റെ അളവ് അതിനനെടുക്കുന്ന സമയവും നിയന്ത്രിക്കാതെ വരുക, 30 മില്ലി മദ്യം കുടിച്ചിട്ട് അവസാനിപ്പിക്കാം എന്ന് കരുതി തുടങ്ങുന്ന വ്യക്തി ഒരു ഫുള്‍ ബോട്ടില്‍ കുടിച്ച് തീര്‍ക്കുന്നു. അര മണിക്കൂര്‍കൊണ്ട് മദ്യ ഉപയോഗം നിര്‍ത്തം എന്ന് കരുതി തുടങ്ങിയാലും മണിക്കൂറുകളോളം കുടിക്കുന്നു.
ലഹരികിട്ടാന്‍ ക്രമേണ കൂടുതല്‍ മദ്യം ഉപയോഗിക്കണ്ടി വരുന്ന അവസ്ഥയാണ് അടുത്ത ലക്ഷണം. ആദ്യക്കാഴ്ച 30 മില്ലി മദ്യം കുടിക്കുബോള്‍ ഒരു ലക്ക് കിട്ടുന്ന അവസ്ഥയ്ക്ക് ഒരു മാസം കഴിയുന്നതോടെ ഇത് തികയാതെയാവും. അങ്ങനെ ഘട്ടം ഘട്ടമായി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടി വരുന്നു.
പൊടുന്നനെ മദ്യം കിട്ടാതെ വന്നാല്‍ ചില പിന്‍വാങ്ങള്‍ ലക്ഷണങ്ങള്‍ ഉണ്ടാകും. ഉറക്കുറവ്, വിറയല്‍, അമിത നെഞ്ചിടിപ്പ്, വെപ്രാളം, ഒരു സ്ഥലത്ത് ശാന്തമായി ഇരിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയൊക്കെയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലതില്‍ ശരീരം മുഴുവന്‍ വിറയ്ക്കുന്ന അപസ്മാരം ബോധക്ഷയം ആളിനെയോ സ്ഥലമോ സമയമോ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ സ്ഥലകാലബോധമില്ലായ്മ തുടങ്ങിയ പിന്‍വാങ്ങള്‍ ലക്ഷണങ്ങളുമുണ്ടാകും. ജീവഹാനി പോലെ വരുത്താവുന്ന ഈ അവസ്ഥ അടിയന്തരമായി ചികിത്സിക്കേണ്ടി വരുന്നു. ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ഏക പ്രവര്‍ത്തി മദ്യാപാനമായി മാറുന്നു. വ്യായാമം, സംഗീതം, സൗഹൃത സംഭാഷണം, ലംഗിക ബന്ധം എന്നിവയും സന്തോഷം പകരുന്നില്ല.
ഈ പ്രശ്‌നം അനുഭവിക്കുന്ന ഭൂരിഭാഗംപേരും തന്റെ പോക്ക് ശരിയല്ല എന്ന ബോധ്യഉണ്ടാകും.എന്നാലും ഈ ശീലത്തില്‍ നിന്ന് മോചനം തേടാന്‍ കഴിയാറില്ല. മനസില്‍ തോന്നുന്ന ഈ നിസഹായാവസ്ഥയെ മറച്ചുവെയ്ക്കാനായി ഞാന്‍ ഒരു മദ്യഅടിമയല്ല. എനിക്ക് എപ്പോള്‍ വിചാരിച്ചാലും ഇത് നിര്‍ത്താന്‍ പറ്റും എന്ന് എല്ലാവരോടും പറഞ്ഞ്‌കൊണ്ടിരിക്കും. എന്നാല്‍ ഉള്ളില്‍ തനിക്കത് നിര്‍ത്താന്‍ പറ്റില്ല എന്ന തിരിച്ചറിവും ഉണ്ടാകും.