വേനല്‍ കനത്തതോടെ സംസ്ഥാനത്ത് പഴവര്‍ഗങ്ങളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പഴവര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുബോള്‍ ഗുണമേന്‍മയുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് തണ്ണി മത്തന്‍. തണ്ണിമത്തന്‍ നിരുപദ്രവകാരിയാണെങ്കിലും ഈയിടെ കോട്ടയം പോലുള്ള പ്രദേശങ്ങളില്‍ ഇവകഴിച്ച് ചിലര്‍ ആശുപത്രിയില്‍ ആയിട്ടുണ്ട്.
ചെറു വാഹനങ്ങളിലടക്കം വീട്ടുപടിക്കല്‍ നേരിട്ട് കൊണ്ടുവന്നും അല്ലാതെയും വില്‍ക്കുന്ന തണ്ണിമത്തന്‍, ആപ്പില്‍, ഓറഞ്ച്, പേരക്ക, മുന്തിരി തുടങ്ങിയവയില്‍ പലതിനും ഗുണനിലവാരം ഇല്ലെന്നുള്ളതാണ് സത്യം. ഇങ്ങനെയുള്ള പഴവര്‍ഗങ്ങള്‍ കഴിച്ച് നിരവധിപേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പരാതികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഭക്ഷ്യ സുരക്ഷാ അധികൃതരും വ്യക്തമാക്കുന്നു.
കോട്ടയം വടവാതൂരിന് സമീപം വാഹനത്തില്‍ കൊണ്ട് വന്ന തണ്ണിമത്തന്‍ വാങ്ങി കഴിച്ച നിരവധിപേര്‍ക്ക് വയറിളക്കം ഉണ്ടായി. ഇവരില്‍ ഭൂരിഭാഗവും ഇ.സെ്. ഐ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ചൂട് വര്‍ദ്ധിച്ചതോടെ ശരിയായ രീതിയില്‍ പഴുക്കാത്തതും മറ്റുമായ ധാരാളം പഴങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തണ്ണിമത്തനാണ് പ്രധാന വില്ലന്‍. കിരണ്‍, സാന്‍ട്രോ വിഭാഗങ്ങളിലാണ് കൂടുതലും ലഭിക്കുന്നത്. മൂപ്പെത്താതെ പഴുക്കുന്നതും ഭാരം കൂടാന്‍ കീടനാശിനികള്‍ തളിക്കുന്നതും ആണ് തണ്ണിമത്തനെ അപകടകാരിയാക്കുന്നത്. ചിലര്‍ കച്ചവടത്തിനെത്തിച്ചിട്ടും കീടവാശിനികള്‍ തളിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ചൂട് കൂടിയതിനാല്‍ ശരിയായ ഗുണമേന്‍മയുള്ള പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ നാം ഓരോരുത്തരം ശ്രദ്ധിക്കണം.