- Advertisement -Newspaper WordPress Theme
HEALTHഡയറ്റുകളില്‍ പറയുന്നത് കേട്ട് ദിവസവും ഉണക്കമുന്തിരി കഴിയ്ക്കല്ലേ, അപകടം പിന്നാലെയുണ്ട്

ഡയറ്റുകളില്‍ പറയുന്നത് കേട്ട് ദിവസവും ഉണക്കമുന്തിരി കഴിയ്ക്കല്ലേ, അപകടം പിന്നാലെയുണ്ട്

പല ഡയറ്റുകളിലും വണ്ണം കുറയ്ക്കാന്‍ ഉണക്ക മുന്തിരി ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിരമായി ഇങ്ങനെ ഉണക്കിയ മുന്തിരി കഴിയ്ക്കുന്നത് നല്ലതാണോ? അല്ലേയല്ല. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും എന്നതൊഴിച്ചാല്‍ ചില ദോഷങ്ങളൊക്കെ സ്ഥിരമായി ഉണക്കമുന്തിരി കഴിയ്ക്കുന്നത് കൊണ്ട് ഉണ്ടാകുന്നുണ്ട്.

ഉണക്കമുന്തിരിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ട ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഉണക്കമുന്തിരി വളരെയധികം കഴിക്കുന്നത് ദഹന ആരോഗ്യത്തിന് ദോഷകരമായി മാറുന്നുണ്ട്. കാരണം അമിത ഫൈബര്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ ഉണക്കമുന്തിരി മറ്റ് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ നാരുകള്‍ക്ക് നമ്മുടെ ശരീരത്തില്‍ നിന്ന് അധിക ദ്രാവകം ആഗിരണം ചെയ്യാനും വയറിളക്കത്തിനും കാരണമാകുന്നുണ്ട്. എന്നാല്‍ ധാരാളം വെള്ളം കുടിക്കാതെ അവ കൂടുതലായി കഴിക്കുന്നത് നിര്‍ജ്ജലീകരണം, ദഹനക്കേട്, മറ്റ് വയറ്റിലെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും

പോളിഫിനോള്‍സ്, ബയോഫ്‌ളേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ വിവിധ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. എന്നിരുന്നാലും, നമ്മുടെ ശരീരത്തില്‍ വളരെയധികം ആന്റിഓക്‌സിഡന്റുകള്‍ ഉള്ളപ്പോള്‍ ഉണക്കമുന്തിരി മിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആദ്യം അവ ഫ്രീ റാഡിക്കലുകളുമായി ഇടപഴകുകയും തുടര്‍ന്ന് ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ഓക്‌സിഡേറ്റീവ് നാശമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഉണക്കമുന്തിരി കൂടുതല്‍ കഴിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ഓര്‍മ്മിക്കേണ്ടതാണ്. അല്ലെങ്കിലും പഴമക്കാര്‍ പറയാറില്ലേ , അധികമായാല്‍ അമൃതും വിഷമെന്ന്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme