സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമ ശേഖറും. നടി താരാകല്യാണിന്റെ മകളാണ് നര്‍ത്തകി കൂടിയായ സൗഭാഗ്യ. അടുത്തിടൊണ് സൗഭാഗ്യയ്ക്കും അര്‍ജുനും ആദ്യത്തെ കണ്‍മണിയായി സുദര്‍ശന ജനിച്ചത്. തന്റെ കുഞ്ഞിനുള്‍പ്പടെ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചതും അതിനെ തരണം ചെയ്തതുമൊക്കെ താരം യൂട്യൂബിലൂടെ പറയുകയുണ്ടായി.
തനിയ്ക്കാണ് ആദ്യം കൊവിഡ് ബാധിച്ചതെന്നും പിന്നാലെ അര്‍ജുന്‍ ചേട്ടനും അമ്മയ്ക്കും പനി വന്നുവെന്ന് സൗഭാഗ്യ പറയുന്നു. നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് ക്ഷീണമൊക്കെ മാറി വന്നത്.
കുഞ്ഞിനേയും പനി ബാധിച്ചുവെന്ന് സൗഭാഗ്യ പറയുന്നു. പക്ഷേ അപ്പോഴേയ്ക്കും താന്‍ അസുഖത്തില്‍ നിന്നും ഏറെക്കുറെ മോചിതയായെന്നും അതിനാല്‍ മകളെ നോക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ലെന്നും സൗഭാഗ്യ പറയുന്നു.കുഞ്ഞിന് പനി കൂടി വന്നപ്പോള്‍ ഭയന്നുവെങ്കിലും കുഴപ്പമൊന്നും ഉണ്ടാകാതെ വേഗം രോഗം മാറിയെന്നും സൗഭാഗ്യ പറഞ്ഞു.