- Advertisement -Newspaper WordPress Theme
covid-19കുട്ടികളില്‍ ഒമിക്രോണ്‍ അതിമാരകമാകില്ല, എന്നാല്‍ നിസാരമായി കാണുകയും അരുത്

കുട്ടികളില്‍ ഒമിക്രോണ്‍ അതിമാരകമാകില്ല, എന്നാല്‍ നിസാരമായി കാണുകയും അരുത്

ഒമിക്രോണ്‍ പിടിപെട്ട് ഭേദമാകുന്ന കുട്ടികളില്‍ പോസ്റ്റ്-കൊവിഡ് സിന്‍ഡ്രോം ഉണ്ടാകുന്നില്ലെന്ന് പഠനം. ഒമിക്രോണ്‍ കുട്ടികളില്‍ അത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും മുതിര്‍ന്നവരെ ഇത് വളരെയധികം ബാധിക്കുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വകഭേദം അതിവേഗം പകരുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

ഞങ്ങള്‍ക്ക് ഇതുവരെ പ്രാഥമിക ഡാറ്റ മാത്രമേ ലഭിച്ചിട്ടുള്ളൂ. കുട്ടികളില്‍ കൊവിഡ്-19 വൈറസ് എത്രത്തോളം സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു എന്നത് മനസിലാക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണെന്ന് റഷ്യന്‍ ഗവേഷകര്‍ പറയുന്നു.

ഒമിക്രോണ്‍ പിടിപ്പെട്ട് ഭേദമാകുന്ന കുട്ടികളില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ടാറ്റിയാന പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് രോഗം ഭേദമായ ശേഷവും ക്ഷീണം, തലവേദന എന്നിവ കണ്ട് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ നേരിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിന് ഒമിക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

യുഎസിലുടനീളമുള്ള ചില കുട്ടികളില്‍ തലവേദന, വയറുവേദന, തലകറക്കം ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളില്‍ ഇത് ഗുരുതരമായി ബാധിക്കുന്നില്ല. എന്നിരുന്നാലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme