in ,

മാസ്‌ക്ക് വയ്ക്കുമ്പോള്‍ വായ്‌നാറ്റം കൂടുന്നുവോ ? കാരണങ്ങളും പരിഹാരങ്ങളും

Share this story

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി നമ്മളില്‍ പലരുടേയും ജീവിതത്തിന്റെ ഭാഗമാണ് മാസ്‌ക്കുകള്‍. കൊവിഡ് മഹാമാരി നമ്മുടെ ജീവിതത്തില്‍ തന്നെ വരുത്തിയ മാറ്റങ്ങളില്‍ ഒന്നാണ് മാസ്‌ക്കുകളുടെ ഉപയോഗം എന്നത്. എന്നാല്‍ മാസ്‌ക് ധരിയ്ക്കുമ്പോള്‍ നമ്മളില്‍ പലരും അസ്വസ്ഥരാവുന്ന ഒരു കാര്യമുണ്ട്, എന്താണെന്നല്ലാ മാസ്‌കിനുള്ളിലുണ്ടാകുന്ന ദുര്‍ഗന്ധം.

മാസ്‌ക് ധരിക്കുമ്പോള്‍ വായ്നാറ്റം വര്‍ദ്ധിക്കുന്നതായി തോന്നുന്നുണ്ടോ? അത് പലപ്പോഴും അല്‍പം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയും വേഗം അത് ഒഴിവാക്കാനുള്ള പരിഹാരം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വായ്നാറ്റത്തിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും മാസ്‌ക് ധരിച്ചിട്ടും അത് കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

ദന്ത ശുചിത്വം

പല്ലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കണം. ദന്ത ശുചിത്വം ശരിയായ രീതിയില്‍ അല്ലെങ്കില്‍ വായില്‍ ബാക്്ടീരിയകള്‍ അടിഞ്ഞ് കൂടും. മാത്രമല്ല ഈ ബാക്ടീരിയകള്‍ പലപ്പോഴും മോശം മണമുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ പുറത്ത് വിടും. ഇത് വായ്‌നാറ്റം വര്‍ധിപ്പിയ്ക്കാന്‍ ഇടയാക്കും

കാപ്പിയും മദ്യവും

കാപ്പിയും മദ്യവും സ്ഥിരമായി ഉപയോഗിയ്ക്കുന്നത് വായില്‍ ബാക്ടീരിയകള്‍ വര്‍ധിയ്ക്കാന്‍ ഇടയാക്കുമത്രേ. പിന്നെ വായ്‌നാറ്റം ഉണ്ടാകാന്‍ പ്രത്യേകിച്ച് കാരണം വേണ്ടല്ല. അപ്പോള്‍ മാസ്‌ക്ക് കൂടി ധരിച്ചാലോ? ദുര്‍ഗന്ധം വല്ലാതെ കൂടും.

പുകവലി

ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ലാത്ത ശീലമാണ് പുകവലി. ഇത് നമ്മുടെ മോണയിലെ കോശങ്ങളെ നശിപ്പിയ്ക്കും. അണുബാധയ്ക്കും ബാക്ടീരിയകളുടെ വര്‍ധനവിനും ഇത് കാരണമാകും. ഫലമോ വായില്‍ ദുര്‍ഗന്ധം ഉണ്ടാകും

ലോ കാര്‍ബ് ഡയറ്റ്

ഇന്ന് പലരും ശരീര ഭാരം കുറയ്ക്കാന്‍ പിന്തുടരുന്നത് കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചു കൊണ്ടാണ്. ഇത്തരം ഡയറ്റുകളും വായ്‌നാറ്റത്തിന് ഇടയാക്കും.

കൂടുതല്‍ വെള്ളം കുടിയ്ക്കു

കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും

മാസ്‌ക്കുകള്‍ കഴുകുകയും മാറ്റുകയും ചെയ്യുക

ഉപയോഗിച്ച മാസ്‌ക്കുകള്‍ കഴുകാതെ വീണ്ടും ഉപയോഗിയ്്ക്കാതെ ഇരിയ്ക്കുക. എപ്പോഴും വൃത്തിയുള്ള മാസ്‌ക്കുകള്‍ തന്നെ ഉപയോഗിയ്ക്കുക. ഇത് ദുര്‍ഗന്ധം തടയുമെന്ന്് മാത്രമല്ല വൈറസ് വരാനുള്ള സാധ്യത ഇല്ലാതാക്കും.

ശരീരത്തില്‍ ‘വിറ്റാമിന്‍ ഡി’ കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍

ഡയറ്റുകളില്‍ പറയുന്നത് കേട്ട് ദിവസവും ഉണക്കമുന്തിരി കഴിയ്ക്കല്ലേ, അപകടം പിന്നാലെയുണ്ട്