in ,

ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം റേഡിയേഷനുശേഷമുള്ള കുടല്‍വീക്ക സാധ്യത കുറയ്ക്കുമെന്ന് പഠനം

Share this story

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് റേഡിയോതെറാപ്പിക്ക് വിധേയമാകുന്നവരില്‍ കണ്ടുവരാനിടയുള്ള പ്രശ്‌നങ്ങളിലൊന്നാണ് വയറിളക്കം. അതുകൊണ്ടുതന്നെ നാരുകള്‍ ഉള്ള ഭക്ഷണം (ഫൈബര്‍ അടങ്ങിയ) നിയന്ത്രിത അളവില്‍ മാത്രമേ പാടുള്ളൂവെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പുതിയ ഗവേഷണഫലം പറയുന്നത്. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റി, ഗോഥെന്‍ബര്‍ഗ് സര്‍വകലാശാല, ലണ്ട് യൂണിവേഴ്സിറ്റി എന്നിവ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

നാരുകള്‍ അടങ്ങിയ ഭക്ഷണം റേഡിയേഷന്‍ മൂലമുണ്ടാകുന്ന കുടല്‍ വീക്കം ഗണ്യമായി കുറയ്ക്കുമെന്നാണ് ഈ ഗവേഷണഫലം പറയുന്നത്. റേഡിയോ തെറാപ്പി മൂലം ദഹനനാളത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം സഹായിക്കുന്നൂവെന്നും റേഡിയോളജി രോഗികള്‍ക്ക് ഈ ഗവേഷണം സഹായകരമാകുമെന്നും ഗ്യാസ്‌ട്രോ-എന്‍ട്രോളജി -ഗൈനക്കോളജി ഗവേഷകന്‍ യൂനിസയുടെ ഡോ. ആന്‍ഡ്രിയ സ്ട്രിംഗര്‍ പറയുന്നു.

”ക്യാന്‍സര്‍ രോഗികള്‍ക്ക് നിയന്ത്രിത ഫൈബര്‍ ഡയറ്റ് പിന്തുടരാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. കാരണം ഫൈബര്‍ കൂടുതലുള്ള ഭക്ഷണം രക്തസ്രാവവും വയറിളക്കവും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം റേഡിയോ തെറാപ്പിയുടെ സാധാരണ പാര്‍ശ്വഫലങ്ങളാണിവ. എന്നാല്‍ ഈ ഉപദേശം വ്യക്തമായ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതല്ല, അപര്യാപ്തമായ ഫൈബര്‍ വിപരീത ഫലപ്രദവും ദഹനനാളത്തിന്റെ വിഷാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.”- അദ്ദേഹം പറഞ്ഞു.

നാരുകള്‍ അടങ്ങിയതും ഇല്ലാത്തതുമായ ഭക്ഷണരീതികളുടെ ഫലങ്ങളെ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. റേഡിയോ തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ നാരുകള്‍ ഇല്ലാത്ത ഭക്ഷണക്രമം മറ്റ് പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതായും തെളിഞ്ഞു.

ഫൈബര്‍ ഇല്ലാത്ത ഭക്ഷണക്രമം റേഡിയേഷനെത്തുടര്‍ന്ന് വളരെക്കാലം നിലനില്‍ക്കുന്ന കോശജ്വലന സൈറ്റോകൈനുകള്‍ വര്‍ദ്ധിപ്പിക്കും. ഇത് കുടല്‍ വീക്കത്തിലേക്കു നയിക്കും. എന്നാല്‍ ഫൈബര്‍ (നാരുകള്‍) അടങ്ങിയ ഭക്ഷണക്രമം സൈറ്റോകൈനുകളുടെ സാന്നിധ്യം കുറയ്ക്കുകയും റേഡിയേഷന്‍ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നതായും ഗവേഷകര്‍ കണ്ടെത്തി.

കോവിഡ് 19: സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളുടെ ആശങ്ക കൂട്ടിയെന്ന് പഠനം

കേരളത്തില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; ഇന്ന് 9258 പേര്‍ക്ക് രോഗം; 20 മരണം