spot_img
spot_img
HomeFEATURESമകന്റെ ജമന്തിച്ചെടി കഞ്ചാവ് ചെടിയായതറിയാതെ അമ്മ

മകന്റെ ജമന്തിച്ചെടി കഞ്ചാവ് ചെടിയായതറിയാതെ അമ്മ

മകന്‍ നട്ട ജമന്തിച്ചെടി കഞ്ചാവുചെടി ആയ വാര്‍ത്തയറിഞ്ഞ് അമ്മ ഞെട്ടി. ഇന്നേവരെ ഒരു കൃഷിയും ചെയ്യാത്ത മകന്‍ വീട്ടില്‍ പ്ലാസ്റ്റിക് ചാക്കിനകത്ത് നട്ട ചെടിക്ക് പതിവായി വെള്ളമൊഴിക്കുന്നത് കണ്ട് എന്ത് ചെടിയാണെന്ന് ചോദിച്ചപ്പോഴൊക്കെ ജമന്തി ചെടിയാണെന്ന് ആയിരുന്നു മറുപടി. പിന്നീട് ഈ വിവരം വാര്‍ഡില്‍ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പൊലീസ് സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.ആര്‍.രതീഷിനും പ്രവീണിനും ലഭിച്ചു.
മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം നിരീക്ഷിച്ച സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ യുവാവ് ചെടി പരിപാലിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. കുത്തിയതോട് പഞ്ചായത്ത് പത്താംവാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണിനെയാണ് (24) കുത്തിയതോട് പൊലീസ് അറസ്റ്റുചെയ്തത്.
വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഷാരൂണിന്റെ പക്കല്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. 2016-ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോട് പൊലീസ് അറസ്റ്റുചെയ്ത ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

- Advertisement -

spot_img
spot_img

- Advertisement -