- Advertisement -Newspaper WordPress Theme
FEATURESമദ്യം ലഭിക്കാത്തതിന്റെ വിഷമത്തില്‍ കൊച്ചിയില്‍ യുവാവ് തൂങ്ങിമരിച്ചു

മദ്യം ലഭിക്കാത്തതിന്റെ വിഷമത്തില്‍ കൊച്ചിയില്‍ യുവാവ് തൂങ്ങിമരിച്ചു

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പറവൂര്‍ കൈതാരം സ്വദേശി വാസുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 36 വയസ്സായിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വാസു ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മുന്‍പ് ഇതേ കാരണത്താല്‍ തൃശൂര്‍ കുന്നംകുളം സ്വദേശിയായ സനോജ് എന്നയാളും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. സംസ്ഥാനത്തെ മദ്യശാലകള്‍ പൂര്‍ണമായി അടച്ചതോടെ മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ ഉപദേശപ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഇതിനായി താന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.മദ്യാസക്തിയുള്ളവര്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യശാലകള്‍ അടച്ചതോടെ നിരവധി പേര്‍ സംസ്ഥാനത്ത് ജീവനൊടുക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme