മലയാളി മദ്യം കുടിക്കുകയാണോ, അതോ മദ്യം മലയാളിയെ കുടിക്കുകയാണോ? സത്യം പറഞ്ഞാല്‍ അത്ര സന്തോഷകരമല്ല പുറത്ത് വരുന്ന സംഗതികള്‍. മദ്യനിരോധനം വേണോ ബോധവത്കരണം മതിയോ എന്ന കാര്യത്തില്‍ തര്‍ക്കം ഇതുവരെ തീരുന്നില്ല.
എം. മുകുന്ദന് (എഴുത്തുകാരന്)
മയ്യഴിയില്‍ സ്ത്രീകള്‍ മദ്യം വാങ്ങിക്കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മയ്യഴിപ്പുഴ വായിച്ചിട്ടല്ല, മദ്യം വാങ്ങാനാണ് ആളുകള്‍ അവിടേക്കു വരുന്നത്. മലയാളിക്ക് എന്തിനോടുമുള്ളത് ആഗ്രഹമല്ല, ആസക്തിയാണ്. കൊലപാതകരാഷ്ട്രീയത്തോടും വര്‍ഗീയതയോടും ഉള്‍പ്പെടെ എല്ലാത്തിനോടും ആസക്തിന്ന അതുതന്നെയാണ് മദ്യാസക്തിയിലും കാണുന്നത്. നിരോധിക്കലല്ല, നല്ല മദ്യസംസ്കാരം വളര്‍ത്തിയെടുക്കലാണ് വേണ്ടത്.
ജോണ്‍സ് കെ മംഗളം (മദ്യാസക്തി വിമുക്ത ചികിത്സകന്)
മദ്യാസക്തി എന്നൊരു രോഗമുണ്ടെന്നറിയുന്നവര് സാക്ഷര കേരളത്തില്‍ തീരേ കുറവാണ്. മദ്യപരുടെ ഭാര്യമാരാണ് ഏറ്റവും പീഡനമനുഭവിക്കുന്നവര്‍, മദ്യം വിറ്റ് പണമുണ്ടാക്കുന്ന എകൈ്സസ് വകുപ്പിനെത്തന്നെ മദ്യവരുദ്ധ ബോധവത്കരണം ഏല്‍പ്പിച്ചതാണ് ഏറ്റവും വലിയ അസംബന്ധം. വരുമാനമുണ്ടാക്കാന്‍ കാണിക്കുന്ന താത്പര്യത്തിന്റെ ചെറിയൊരു ശതമാനം ആത്മാര്ത്്ഥത മദ്യപരുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ചെങ്കി എത്രയോ നന്നായേനെ.