തിരുവനന്തപുരം: മദ്യനിരോധനസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റ് നടയില്‍ ഏകദിന ഉപവാസം നടത്തി.
അഞ്ചാം ക്ലാസ് മുതല്‍ മദ്യത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഇന്നത്തെ പോക്ക് വളരെ അപകടകരമാണ്. കൊപാതകത്തിന്റെയും അക്രമത്തിന്റെയും പിന്നില്‍ മദ്യമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നുമാണ്. കോളേജുകളുടേയും സ്‌കൂളുകളുടേയും പരിസരം കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടവും ലഹരികച്ചവടവും നടക്കുന്നു. മദ്യത്തില്‍ മുക്കികൊല്ലുന്ന വഞ്ചനാപരമായ സര്‍ക്കാര്‍ നയത്തെ തൂത്തെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. സ്റ്റെലസ് അധ്യക്ഷത വഹിച്ചു.
ഡോ. അനില്‍ വൈദ്യമംഗലം ഉപവാസം ഉദ്ഘാനം ചെയ്തു. കായിക്കര ബാബു, കെ.സോമശേഖരന്‍നായര്‍, വിഴിഞ്ഞം ഹനീഫ്, മുഹമ്മദ് ഇല്യാസ്, എസ്.ശശിധരന്‍നായര്‍, സീനത്ത് ഹസന്‍, ലില്ലികുമാരി, സുധ സത്യന്‍, മൊട്ടമൂട് രാജന്‍, നെയ്യാറ്റിന്‍കര സത്യശീലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
in FEATURES, SOCIAL MEDIA