in

മദ്യപാനികളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍

Share this story

മദ്യപാനം ഒരു ദുശീലമാണെന്ന് എല്ലാവര്‍ക്കുമറിയം. എങ്കിലും മദ്യപിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. സര്‍ക്കാരും മറ്റ് ഏജന്‍സികളും കോടിക്കണക്കിന് രൂപമുടക്കി ബോധനത്ക്കരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് സമൂഹത്തില്‍ വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ലെ എന്നതാണ് സത്യം. മദ്യം നമ്മുടെ മനുഷ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് മദ്യം മനുഷ്യ ശരീരത്തില്‍ എത്തുന്നതു വഴി ശരീരത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. ആല്‍ക്കഹോളിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ് ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് എന്ന് അറിയപ്പെടുന്നത്. ദിവസവും മദ്യം ശരീരത്തിലെത്തുന്ന വ്യക്തിക്ക് 10 വര്‍ഷം കഴിയുമ്പോള്‍ ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തിന് അടിമയാകുമെന്നതില്‍ സംശയമില്ല. പതുങ്ങിയിരുന്നു ആക്രമിക്കുന്ന രീതിയാണ് ഈ രോഗത്തിന്. രോഗലക്ഷണങ്ങള്‍ പുറത്ത് കാണപ്പെടുന്നില്ല. അതുകൊണ്ടു തന്നെ രോഗം തിരിച്ചറിയുമ്പോഴേക്കും ചികിത്സകള്‍ ഫലിക്കാത്ത അവസ്ഥയിലായിരിക്കും രോഗി.ഒരു ഔണ്‍സ് മദ്യത്തില്‍ 12 യൂണിറ്റ് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതായത് 30 മില്ലിലിറ്റര്‍. 12 യൂണിറ്റില്‍ 10 – 12 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മദ്യത്തിന്റെ വീര്യം (ആല്‍ക്കഹോളിന്റെ അളവ്) വളരെ കൂടുതലാണ്. മദ്യം കഴിക്കുന്നവര്‍ ഈ രോഗത്തിന് അടിമയാകാന്‍ അധികം താമസമില്ല എന്ന് ഓര്‍ക്കുക.

മഞ്ഞപ്പിത്തവും കരളും

മദ്യപാനം ശരീരത്തിന്റെ എല്ലാ ഭാഗത്തേയും ബാധിക്കും എന്നതില്‍ സംശയമില്ല. തലച്ചോറു മുതല്‍ കാല്‍പാദം വരെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്. മഞ്ഞപ്പിത്തം വന്നാല്‍ ആദ്യം നോക്കേണ്ടത് കരളിന് എന്തു സംഭവിച്ചുവെന്നാണ്. രോഗത്തിന്റെ സ്വഭാവം കണ്ടെത്തിയശേഷം മാത്രം ചികിത്സ ആരംഭിക്കുക. കാരണം എല്ലാ മഞ്ഞപ്പിത്തത്തിന്റെയും സ്വഭാവം ഒരു പോലെയല്ല. ചിലത് ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ ചിലത് അപകടകാരിയാണ്. ഇത് മരണത്തിലേക്ക് നയിക്കുന്നു.ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്കാണ് പോകുന്നത്. സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കരളിന്റെ കോശങ്ങള്‍ നശിച്ച് നീര്‍വീക്കമുണ്ടാകുന്നു. സിറോസിസ് ഉണ്ടായാല്‍ ഒരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. സെല്ലുകള്‍ നശിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ചെറിയ ചെറിയ മുഴകള്‍ രൂപപ്പെടുകയും ഇത് പല അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

കരള്‍ എന്ന വിലപ്പെട്ട അവയവം

ആഹാരത്തില്‍ നിന്ന് വലിച്ചെടുക്കുന്ന പോഷകങ്ങളേയും മറ്റു വസ്തുക്കളെയും വേര്‍തിരിച്ച് ശരീരത്തിനാവശ്യമായ ഘടകങ്ങളേ പുറത്തേക്ക് കളയാന്‍ പാകത്തിലാക്കുന്ന ഒരു ഫാക്ടറിയാണ് കരള്‍. അമിത മദ്യപാനം കരളിലെ കോശങ്ങള്‍ ചുരുങ്ങി നശിച്ചു പോകുന്നതിന് കാരണമാകുന്നു. ശരീരത്തിനാവശ്യമായ പല ഘടകങ്ങളും നിര്‍മ്മിക്കപ്പെടുന്നത് കരളിലാണ്. വിഷവസ്തുക്കള്‍ ശരീരത്തുനിന്ന് നീക്കം ചെയ്യുന്നതിനും രക്തശുദ്ധീകരണത്തിനും വലിയ പങ്കുണ്ട്.ശരീരത്തിനകത്തെ ഏറ്റവും വലിയ അവയവമാണ് കരള്‍. ഉദരത്തിന്റെ വലതു ഭാഗത്ത് ഡയഫ്രത്തിന് താഴെയാണ് ഇതിന്റെ സ്ഥാനം. ഏതാണ്ട് ഒന്നര കിലോഭാരം ഉണ്ട്. ഒരേ സമയം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഏര്‍പ്പെടുന്നു. ശരീരത്തിന്റെ എഞ്ചിന്‍ എന്നും കരളിനെ വിശേഷിപ്പിക്കാം. ദഹന രസങ്ങള്‍ ഉണ്ടാവുന്നത് കരളിലാണ്. ദഹനപ്രക്രിയയ്ക്കു ശേഷം ആഹാരഘടകങ്ങള്‍ കരളില്‍ എത്തും. ഇവിടെ നിന്നാണ് ശരീരത്തിന് ആവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നത്. കൊഴുപ്പ്, വിറ്റാമിനുകള്‍, ഗ്ലൂക്കോസ് എന്നിവയൊക്കെ കരളിലാണ് സംഭരിക്കുന്നത്. ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആക്കുന്നതും ആവശ്യം വരുമ്പോള്‍ ഇതിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കുന്നതും കരളാണ്. പ്ലാസ്മ പ്രോട്ടീനുകളുടെ ഉല്‍പാദനവും കൊളസ്ട്രാള്‍ ഉത്പാദനവൂം നിര്‍വഹിക്കുന്നത് കരള്‍ തന്നെ. ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്നതും കരളാണ്. ഇങ്ങനെ ഒരേ സമയം ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയാണ്. രോഗം മൂര്‍ഛിച്ച അവസ്ഥയിലാണ് കണ്ടെത്തുന്നതെങ്കില്‍ ഒരിക്കലും ജീവന്‍ രക്ഷിക്കാനാവില്ല എന്നതാണ് സത്യം. ചികിത്സയിലൂടെ ജീവന്‍ കുറച്ചു ദിവസം കൂടി നീട്ടാമെന്നു മാത്രം.

കോവിഡ് 19 വയറസ് വന്നതെങ്ങനെ? വേണ്ടത് ചൈനീസ് സഹകരണം

ഹൃദയസംബന്ധമായ പ്രശ്നങ്ങളോട് പോരാടാന്‍ ഫൈബര്‍ ഭക്ഷണങ്ങള്‍ കഴിക്കു