മദ്യപിച്ചെത്തിയ ഭര്‍ത്താവ് വീടിന് പുറത്തേയ്ക്ക് വലിച്ചിഴങ്ങ് കൊണ്ടുപോയി തിന്നര്‍ ഒഴിച്ചു തീകൊളുത്തിയെന്ന് രാഖിയുടെ മരണമൊഴി. ആശുപത്രിയില്‍ എത്തിച്ചവര്‍ ഭര്‍ത്താവിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസ്സുള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നാലു ദിവസത്തില്‍ കൂടുതല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് മനസ്സിലായതുകൊണ്ടാണ് സത്യം തുന്നു പറയുന്നതെന്നും നേഴ്സിന്റെ മൊഴി.
രാഖിയുടെ ദാരുണ മരണത്തിന്റെ ഞെട്ടിലില്‍ കണ്ണൂരിലെ ചാലഗ്രാമം. മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ കൊടുംക്രൂരയാണ് രാഖിയെന്ന നേഴ്സിന്റെ ജീവന് എടുത്തത്. ഭര്‍ത്താവ് തീകൊളുത്തിയ നേഴ്സ് ചികിത്സയില്‍ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചാലാട് സ്വദേശിനി രാഖി (25) യാണ് ഇന്ന് ഉച്ചയൊടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരിക്കുംമുമ്പ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് രാഖിയുടെ തുറന്നു പറച്ചില് കേട്ട് ഞെട്ടിയിരിക്കുകയാണ് ചാലഗ്രാമം. ഭര്‍ത്താവ് സന്ദീപ് തന്നെയാണ് തന്നെ തീകൊളുത്തിയതെന്നാണ് രാഖി മജിസേ്ട്രറ്റിനു നല്കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുള്ളത്.
രണ്ടാഴ്ച മുമ്പാണ് രാഖിയെ ആശുപത്രിയില്‍ പൊള്ളലേറ്റ നിലയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ദേഹത്തൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനുശേഷം പ്രദേശത്തുള്ള ഏതാനും ആര്.എസ്.എസ്. പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ദൂരുഹതയുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെ യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവ് സന്ദീപിനെ അറസ്സു ചെയ്തിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രാഖി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ഇയാള്‍ നല്കിയ മൊഴി. എന്നാല്‍ രാഖി ആശുപത്രിയില്‍ നിന്നും മൊഴി നല്‍കിയത് ഇതിനു കടകവിരുദ്ധമായാണ്. ഭര്‍ത്താവ് തിന്നറുപയോഗിച്ച് സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.
അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം നടന്നതിനുശേഷം ആശുപത്രിയില്‍ എത്തിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി. അതുകൊണ്ടാണ് ഭര്‍ത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയില്‍ ഉണ്ട്. എന്നാല്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് മരണമൊഴി നല്‍കുന്നതിന് തയ്യാറായത്.
ഒരു നേഴ്സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാന്‍ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. ചാലയിലെ ബിന്ദു-രാജീവന് ദമ്പതികളുടെ മകളാണ് മരിച്ച രാഖി. സഹോദരന്: രാഹുല്‍. വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവം കൊലപാതകമാണന്നെ ആരോപണം ഉയര്‍ന്നതോടെ നാട്ടുകാരും കടുത്ത രോഷത്തിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്.