in , ,

മദ്യലഹരിയില്‍ നിന്ന് മരണലഹരിയിലേക്ക്

Share this story

*കാന്‍സറുകള്‍ കേരളത്തില്‍ കൂടുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും

കാന്‍സര്‍ കൂടുന്നതിനു പിന്നില്‍ മദ്യപാനം മുതല്‍ പുകവലി വരെയുള്ള ശീലങ്ങള്‍ക്കു നല്ല പങ്കുണ്ട്. ഒപ്പം ഭക്ഷണത്തിലെയും ജീവിതശൈലിയിലെയും തെറ്റായ രീതികള്‍ നമ്മെ കാന്‍സറിലേക്കു നയിക്കും

മദ്യപാനം കാന്‍സറിനു കാരണമാകുന്ന നരകപാനമാണ്. മദ്യപാനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ ശരീരത്തിന്റെ സംരക്ഷണപാളികള്‍ അതിവേഗത്തില്‍ നശിച്ചുപോകുന്നു. പല കാരണങ്ങളാല്‍ മാരകവല്‍ക്കരണത്തിന് വിധേയമായി പഴുക്കുമ്പോഴാണ് സാധാരണ ഗതിയില്‍ ശരീരം വിഷമയമായിത്തീര്‍ന്ന് കാന്‍സറിലേക്ക് പരിണമിക്കുന്നത്. എന്നാല്‍ മദ്യപാനത്തിലൂടെ ശരീരം ആദ്യഘട്ടത്തില്‍ത്തന്നെ വിഷമയമായി തീരുന്നതിനാല്‍ ആന്തരികഘടന അതിവേഗം ചിതറിനശിക്കുന്നു. എന്നാല്‍ മദ്യം കഴിക്കുന്ന എല്ലാവര്‍ക്കും കാന്‍സര്‍ വരുന്നുണ്ടോ എന്നു ചോദിച്ചേക്കാം. ഭൂമുഖത്തെ കോടാനുകോടി മനുഷ്യര്‍ക്കും വ്യത്യസ്തങ്ങളായ വിരലടയാളങ്ങള്‍ ഉള്ളതു പോലെ ഓരോ ശരീരങ്ങള്‍ക്കും വ്യത്യസ്തമായ ശരീരഘടനയും അതിനടിസ്ഥാനമായ ജനിതകഘടനയുമുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് കാന്‍സര്‍ വരാത്തതെന്ത് എന്നും ചോദ്യമുയരാം. ഇക്കാര്യത്തില്‍ കാലാവസ്ഥ വളരെ പ്രധാനമാണ്. അതിശൈത്യമുള്ള ഈ മേഖലകളില്‍ മദ്യവും മാംസവും വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യപോലുള്ള ത്രിമാനകാലാവസ്ഥയിലും ഉഷ്ണതരംഗങ്ങളിലും ഇതു പ്രതികൂലമായിത്തീരാം. അവരുടെ വംശഘടനപ്രകാരം ക്രൈസ്തവജീവിതത്തില്‍ വീഞ്ഞ് ഒരു കുലീനപാനീയമാണ്. അതവരുടെ ജനിതകഘടനയുടെ തുടര്‍ച്ചയുമാണ്. കേരളക്കരയില്‍ ഈവിധം നമ്മുടെ ജനിതകഘടനയില്‍ ലയിച്ച ശുദ്ധമായ തെങ്ങിന്‍കള്ളും പനങ്കള്ളും കാന്‍സറിനു കാരണവുമല്ല. ഇതോടൊപ്പം തന്നെ മദ്യത്തിന്റെ നിര്‍മാണ നിലവാരവും മലയാളി മദ്യപാനികളെ കാന്‍സര്‍ ബാധിതരാക്കുന്നുണ്ടായിരിക്കാം. അമേരിക്കയിലും യൂറോപ്പിലും പഴസത്തയില്‍ നിന്നു വില കൂടിയ മദ്യമുണ്ടാക്കുമ്പോള്‍ നമ്മള്‍ ആല്‍ക്കഹോള്‍ കുത്തിനിറച്ച നിലവാരമില്ലാത്ത മദ്യമാണല്ലോ നിര്‍മിക്കുന്നത്.
ഒരു ജനക പുലര്‍ത്തിവന്ന ഭക്ഷണക്രമത്തില്‍ നിന്നുള്ള ഗുരുതരമായ വ്യതിയാനങ്ങള്‍ ഉദരലോകത്തെ വൈകൃതവല്‍ക്കരിക്കുന്നതിനും അര്‍ബുദബാധയ്ക്കും കാരണമായിത്തീരുന്നു. മൂന്നുനേരവും മാംസഭക്ഷണവും കൊഴുപ്പുള്ള ഭക്ഷണവും കഴിക്കുന്നവരുണ്ട്. ഇവരില്‍ അര്‍ബുദസാധ്യത വളരെ കൂടുതലാണ്.

ഭക്ഷണം നേരാനേരങ്ങളില്‍ കഴിക്കാതിരിക്കുന്നതും അധികനേരങ്ങളില്‍ വിശേഷിച്ചു പാതിരായ്ക്കു പോലും ഭക്ഷണം കഴിക്കുന്നതും ഉദരത്തിനു ഹാനികരമാണ്. ഇതില്‍ ചിലതു കാന്‍സറായും പരിണമിക്കാം. ഭക്ഷണക്രമം എന്നതു തീറ്റനേരങ്ങള്‍ മാത്രമല്ല. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വിഭവങ്ങളും പ്രധാനമാണ്. വിഷമയമല്ലാത്ത നാട്ടുപച്ചക്കറികള്‍, പാല്, ശുദ്ധമായ നെയ്യ്, പയറുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍, ഇലകള്‍, മത്സ്യം, മുട്ട ചക്ക, മാങ്ങ, വാഴപ്പഴങ്ങള്‍, പേരയ്ക്കാ പോലുള്ള കേരളീയ പഴങ്ങള്‍, അരി, ഗോതമ്പ് എന്നിവയാണ് ചോറായും പലഹാരങ്ങളായും തയ്യാറാക്കുന്നത്. ഇവയെല്ലാം തുല്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ പിഴച്ചാല്‍ ഭക്ഷണക്രമം പിഴയ്ക്കും. ഭക്ഷണ ക്രമം പിഴയ്ക്കുന്നതോടെ ഉദരലോകം രോഗാതുരമായിത്തീരുകയും വിസര്‍ജന വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മലബന്ധം, ദിവസവും അഞ്ചും ആറും തവണ വിസര്‍ജിക്കുക, വയറ്റിലും മലപ്രയാണ അവയവങ്ങളിലുമുള്ള വേദന, പൈല്‍സ്, വിശപ്പില്ലായ്മ, വായുക്ഷോഭം, തല്വേദന എന്നിവയെല്ലാം ഭക്ഷണക്രമം തെറ്റിയ വിസര്‍ജന വൈകല്യത്തില്‍ നിന്നാണുണ്ടാകുന്നത്. ഇത്തരം ഉദരരോഗികളില്‍ പലരെയും വയറ്റിനകത്തെ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, ലിംബ് ഗ്രന്ഥി കാന്‍സര്‍, അന്നനാള കാന്‍സര്‍ എന്നിവ ബാധിക്കാം.

ജീവിതരീതിയും കാന്‍സറും

ആന്തിരകസൗഖ്യം നഷ്ടപ്പെട്ട് അരക്ഷിതമായിത്തീരുന്ന ജീവിതവ്യവസ്ഥവും താളംതെറ്റിയ കുടുംബജീവിതങ്ങളും കാന്‍സറിലേക്ക് നയിക്കാം. യാഥാസ്ഥിതിക ജീവിതം നയിക്കുന്ന കുടുംബങ്ങള്‍ കാന്‍സറിന്റെ മേച്ചില്‍പുറങ്ങളാണ്. ആധുനികമായ ദുരതിനിവാരണമാര്‍ഗങ്ങളോടടെല്ലാം ഇവര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതാണ് ഇതിനു കാരണം. ഇതില്‍ പ്രധാനം പെണ്‍കുട്ടികളുടെ പതിനെട്ട് വയസ്സിനു മുന്‍പുള്ള വിവാഹങ്ങളും ഇരുപതു വയസ്സിനു മുന്‍പുള്ള പ്രസവങ്ങളുമാണ്. കേരളത്തിലെ കാന്‍സര്‍ വ്യാപ്തിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗര്‍ഭാശയ-അണ്ഡാശയ കാന്‍സറുകളുടെ പ്രധാന കാരണം പെണ്‍പ്രായമെത്തുന്നതിനു മുന്‍പുള്ള വിവാഹവും പ്രസവും തന്നെ.

ഗര്‍ഭാശയവും അണ്ഡാശയവും വളര്‍ച്ചയെത്തി വിരിഞ്ഞ് പ്രസവത്തിനു പ്രാപ്തമാകുന്നതിനു മുന്‍പേ വിവാഹിതരായി പ്രസവിക്കുന്ന സ്ത്രീകളില്‍ പലരെയും 40 വയസ്സിനുശേഷം ഗര്‍ഭാശയ-അണ്ഡാശയ കാന്‍സര്‍ ബാധിക്കുന്നുണ്ട്. പണ്ടു സ്ത്രീകള്‍ പതിമൂന്നാം വയസ്സില്‍ വിവാഹിതരാവുകയും പ്രസവിക്കുകയും ചെയ്തീരുന്നില്ലേ എന്ന ചോദ്യമുയരാം. എ്ന്നാല്‍ പറയട്ടെ അക്കാലത്തെ പതിമൂന്നുകാരിക്ക് ഇന്നത്തെ ഇരുപത്തഞ്ചുകാരിയുടെ വളര്‍ച്ചയുണ്ടായിരുന്നു. ശരീരത്തിന്റെ കാലപ്പഴക്കമല്ല. ശരീരവളര്‍ച്ചയാണ് പ്രധാനം. സ്ത്രീകളുടെ ഗുഹായവശുദ്ധിയില്ലായ്മ ഗര്‍ഭാശയ-അണ്ഡാശയ കാന്‍സര്‍ വരുന്നതില്‍ പ്രധാനമാണ്. യാഥാസ്ഥിതിക കുടുംബങ്ങളിലെ സ്ത്രീകള്‍ മാത്രമല്ല ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല.

യാഥാസ്ഥിതിക ജീവിതം പോലെതന്നെ അതിരുവിട്ട ആധുനിക ജീവിതവ്യവസ്ഥയും കാന്‍സറിനു കാരണമായിത്തീരുന്നു. ഇത്തരക്കാര്‍ സര്‍വഭാവങ്ങളിലും പ്രകൃതിദത്തമാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് നിര്‍മിതസങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ധകവസ്തുക്കളുടെ അമിത ഉപയോഗം സ്വാഭാവിക ഭക്ഷണനിഷേധം, വിഷമയഭക്ഷണം മെലിഞ്ഞു സുന്ദരിയാവാനുള്ള ശരീര-പട്ടിണി പീഡനം എന്നിവയെല്ലാം കാന്‍സറിനു കാരണങ്ങളായിത്തീരാം.

കളിയും ചിരിയും, കര്‍മഭാവം, ഉത്സാഹം, പ്രസാദാത്മകത, ശുദ്ധമായ പ്രാര്‍ഥന തുടങ്ങിവയ അര്‍ബുദപ്രതിരോമേകാം.

ശാരീരക കാരണങ്ങള്‍ക്കൊപ്പം ദുരിതമായ കുടുംബാന്തീരിക്ഷം മുതല്‍ വിഷാദം വരെ കാന്‍സര്‍ സാധ്യത കൂട്ടാനിടയാക്കും.

മൂലയൂട്ടാത്ത സ്ത്രീകളില്‍ കാണുന്ന സ്തനാര്‍ബുദത്തിന് അധികവും ഇരയാകുന്നത് ആധുനികജീവിതം നയിക്കുന്ന സ്ത്രീകളാണ്. പുകവലിയും പുകയിലമുറുക്കും കാന്‍സറിന്റെ പ്രധാന കാരണങ്ങളാണെന്ന് അറിയാത്തവര്‍ ഭൂമിമലയാളത്തിലില്ല. എന്നിട്ടും അതു തുടരുന്നവരോട് എന്തുപറയാന്‍.

ഇരുട്ട്, വിഷാദം- കാന്‍സര്‍

ശാരീരിക കാരണങ്ങളോടൊപ്പം അപസ്വഭാവമുള്ള മാനസികാവസ്ഥയും മ്ലാനതയും കാന്‍സറിന്റെ കൂട്ടിരിപ്പുകാരാണ്. നിത്യമായ ഇരുട്ട്, വിഷാദം, വംശമ്ലാനത, ദുരിതമായ കുടുംബാന്തരീക്ഷം, ദാരുണമായ ജനിതവേരുകള്‍ എന്നിവയാണ് കാന്‍സറിന്റെ സഹയാത്രികര്‍. രക്താര്‍ബുദം പോലുള്ള അജ്ഞാതസ്വഭാവമുള്ള കാന്‍സറുകളാണ് ഇത്തരക്കാരെ കൂടുതലായി ബാധിക്കുന്നത്.

ആസ്വാദ്യകരമായ രതിജീവിതം, ഉല്ലാസകരമായ കുടുംബാന്തരീക്ഷം, കളിയും ചിരിയും, പ്രസാദാത്മകത, ഉത്സാഹം, കര്‍മനിരത, പാട്ടിനോടുള്ള താല്‍പര്യം, സഞ്ചാരപ്രിയം, സാമൂഹികവിചാരങ്ങള്‍, കാരുണ്യപ്രവര്‍ത്തനങ്ങള്‍, സമനീതിബോധം, ശുദ്ധമായ പ്രാര്‍ഥന, മതാതീതമായ ആത്മീയവിചാരങ്ങള്‍ എന്നിവക്കെല്ലാം പ്രബലമായി കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.
ഇന്നോളം കാന്‍സറിനു കണ്ടെത്തിയ കാരണങ്ങളെ പ്രതിരോധിച്ചു ജീവിതത്തെ നേരിടുക മാത്രമാണ് മനുഷ്യനു മുന്നിലുള്ള പ്രായോഗിക-അതിജീവനമാര്‍ഗം.

വീണ്ടും മയക്കുമരുന്നു വേട്ട: രണ്ടുപേര്‍ പിടിയില്‍

പ്രണയം നിരസിച്ചിതിന് നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത് എട്ടു സ്ത്രീകള്‍