in ,

മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍, ഇത്തവണ മദ്യം മൊബൈല്‍ അപ്പിലൂടെ

Share this story

സംസ്ഥാനത്തു മദ്യവില്‍പന വ്യാഴാഴ്ച ആരംഭിച്ചേക്കും. ബുക്കിങ്ങിനായി സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ സമര്‍പ്പിച്ചു. 24 മണിക്കൂറിനകം മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായേക്കും. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ആപ് ഉപയോഗിക്കും. തുടര്‍ന്ന് വ്യാഴാഴ്ച വില്‍പന ആരംഭിക്കും. സാങ്കേതിക തടസ്സം ഉണ്ടായാല്‍ മാത്രം വില്‍പന വൈകും. വെര്‍ച്വല്‍ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാഴ്‌സലായി മദ്യം വിതരണം ചെയ്യാന്‍ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയര്‍ വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചു.

ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളും മദ്യം വാങ്ങുന്നതിനു മൊബൈല്‍ ആപ്പിലൂടെ ടോക്കണ്‍ ലഭിക്കും. അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ പോയി വാങ്ങാം. എല്ലായിടത്തും ഒരേ വിലയായിരിക്കും. ബവ്‌കോ കേന്ദ്രങ്ങളില്‍ തിരക്കില്ലാത്ത സ്ഥിതിയായാല്‍ ബാര്‍ കൗണ്ടര്‍ നിര്‍ത്തുമെന്നാണു സൂചന.
ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ലെന്ന് ഉറപ്പാക്കിയും സാമൂഹിക അകലം പാലിച്ചും അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്‌സലായി നല്‍കാമെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്ത അറിയിച്ചു. ക്ലബ് അംഗത്വമില്ലാത്തവര്‍ക്കു പ്രവേശനമില്ല.
മദ്യവില്‍പന കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമാകും പ്രവര്‍ത്തിക്കുകയെന്നു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ബവ്‌കോ കേന്ദ്രങ്ങള്‍ നേരത്തേ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു.
സര്‍ക്കാരിന്റെ 301 വില്‍പനകേന്ദ്രങ്ങള്‍ വഴി മാത്രം മദ്യം വിറ്റാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരുമെന്നും അതിനാലാണു ബാറുകളും ബീയര്‍വൈന്‍ പാര്‍ലറുകളും വഴി പാഴ്‌സല്‍ വില്‍പനയ്ക്ക് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ആപ്പിലൂടെ വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലേ മദ്യം വില്‍ക്കാവൂ.നടത്തിപ്പും പ്രവര്‍ത്തനവും ബവ്‌കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. മാര്‍ഗരേഖ എംഡി തയാറാക്കും. ജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും എംഡി പ്രസിദ്ധീകരിക്കും. ബാറുകളില്‍ ഇരുന്നു മദ്യം കഴിക്കാന്‍ അനുമതിയില്ലാത്ത കാലത്തേക്കു മാത്രമാണു പാഴ്‌സല്‍ കൗണ്ടര്‍ വില്‍പന

സംസ്ഥാനത്ത് മഴക്കൊപ്പം ഇടിമിന്നലുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പാഴ്‌സലായി മദ്യം; താല്‍പര്യം അറിയിച്ച് 540 ബാറുകളും 212 ബിയര്‍ വൈന്‍ പാര്‍ലറുകളും