മമ്മുട്ടിയുടെ ആരോഗ്യത്തെകുറിച്ചും ഫിട്ട്‌നസിനെ കുറിച്ചും വര്‍ഷങ്ങളായി മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ്.കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മമ്മുട്ടി സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വീണ്ടും മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്.
ഈ പ്രയാത്തിലും എങ്ങനെ ഇതൊക്കെ സാധിക്കുന്നെന്നാണ് ആരാധകരും ചോദിക്കുന്നത്.ഇപ്പോളിതാ മമ്മൂട്ടിയെക്കുറിച്ച് തുറന്നുപറയുകയാണ് ശാന്തിവിള ദിനേശെന്ന സംവിധായകന്‍. വാക്കുകള്‍ ഇങ്ങനെ, മലയാള സിനിമയില്‍ ആദ്യമായി സ്വന്തം കുക്കിനെക്കൊണ്ടുവന്ന താരം കൂടിയാണ് മമ്മൂട്ടി. ഇന്നിപ്പോള്‍ എല്ലാവരും കുക്കിനെയൊക്കെ കൂടെക്കൊണ്ടുനടക്കുന്നുണ്ട്. സുകൃതം ചെയ്യുന്ന സമയത്തൊക്കെ കുക്ക് കൂടെയുണ്ട്. നല്ല മീനൊക്കെ വാങ്ങി, എണ്ണയൊക്കെ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്. ചോറിന് പകരം മീനും മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യനാണ് അദ്ദേഹം.
ഫിറ്റ്‌നസ് കാര്യത്തില്‍ മമ്മൂട്ടിക്ക് യാതൊരു കോംബ്രമൈസും ഇല്ല. ചിട്ടയായ ജീവിത ചര്യയാണ് മമ്മൂട്ടിയുടെ ജീവിതം മുന്നോട്ട് നയിക്കുന്നത്. ആഹാരത്തിലും വ്യായാമത്തിലും വര്‍ഷങ്ങളായിട്ടുള്ള ദിനചര്യയാണ് മമ്മൂട്ടിയെ ഈ നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്തനാക്കുന്നത്.