മയക്കുമരുന്നു കേസില്‍ പിടിയിലായ മലയാളികളുടെ സുഹൃത്തുവലയത്തില്‍ വി ഐപികളും സിനിമാ പ്രവര്‍ത്തകുള്‍പ്പടെ ഉന്നതര്‍. മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപും രവീന്ദ്രനും മലയാളികളാണ്. ഇതില്‍ അനൂപ് മലയാള സിമാപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത് ബ്ലാംഗ്ലൂര്‍ ഡോണ്‍ എന്നാണ്. രവീന്ദ്രനായിരുന്നു പ്രധാന വിതരണക്കാരന്‍. കന്നഡയിലെ അഭിനേതാക്കള്‍, സംഗീതജ്ഞര്‍, വിഐപികളുടെ മക്കള്‍ എന്നിവരടക്കം രണ്ടായിരത്തിലധികം നമ്പറുകള്‍ ഇയാളുടെ ഫോണിലുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരി വിതരണം ചെയ്യാറുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം പിടിയിലായ അനിഖ ബെംഗളൂരുവില്‍ ചെറിയ സീരിയല്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സമ്പത്തുണ്ടാക്കാന്‍ ക്രമേണ അഭിനയം നിര്‍ത്തി ലഹിമരുന്ന് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സിനിമ, ടിവി മേഖലയിലെ തന്റെ പരിചയം ഇതിനായി ഉപയോഗിക്കുകയും ചെയ്തു. രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴിയാണ് അനിഖയും കൂട്ടരും വിദേശത്തുനിന്ന് ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്ന്, പ്രത്യേകിച്ച് ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍നിന്നാണു സംഘം ലഹരി ഇറക്കുമതി ചെയ്തിരുന്നത്. ബിറ്റ്കോയിന്‍ വഴിയാണ് പണമടച്ചിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.
എക്സ്റ്റസി (പരമാനന്ദം) എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണു ലഹരിമരുന്നു സ്വന്തമാക്കിയിരുന്നത്.
in drugs, FEATURES, Uncategorized