മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസുകളില്‍ എട്ടിരട്ടി വര്‍ധനയെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലഹരിമാഫിയയുടെ വേരറുക്കാനുള്ള ഉത്തരവാദിത്വം നന്നായി നടപ്പിലാകാന്‍ പ്രചോദനമാകേണ്ടത് സാധാരണക്കാരെയാവണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ഇ.ഒ.എ) 40-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്യൂട്ടി നിര്‍വഹിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. വകുപ്പില്‍ ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുകയും ദേശീയ പാതകളില്‍ പരിശോധനയ്ക്കായി സ്‌ട്രൈക്കിങ് ഫോഴ്‌സിനെ നിയോഗിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ബാറുകള്‍ സംസ്ഥാനത്ത് ക്രമേണ കുറഞ്ഞതോടെയാണ് ലഹരിമാഫിയകള്‍ പിടിമുറക്കിയത്. ഇടത് സര്‍ക്കാരിന് വ്യക്തമായ മദ്യനയം ഉണ്ട്. അത് ആശങ്കകള്‍ക്കിടയില്ലാതെ പൊതുനന്‍മമുന്‍നിര്‍ത്തി നടപ്പിലാക്കും. ബാറുകള്‍ക്ക് അനുമതി നല്‍കുന്നതിന് വിവിധ കോണുകളില്‍ നിന്ന് പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അത് സര്‍ക്കാരിന്റെ നിലപാടുകളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.