spot_img
spot_img
HomeAYURVEDAമരുന്നുകകളുടെ അമിതവില തടയിടാന്‍ കേന്ദ്രം സര്‍ക്കാര്‍

മരുന്നുകകളുടെ അമിതവില തടയിടാന്‍ കേന്ദ്രം സര്‍ക്കാര്‍

മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ വില വാങ്ങുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെയും കാരണം കാണിക്കല്‍ നോട്ടിസുകള്‍ അവഗണിച്ചും മരുന്നു നിര്‍മാതാക്കള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് നീക്കം.

ഇത്തരം കമ്പനികളുടെ ഇടപാടുകള്‍ ജിഎസ്ടി ചട്ടങ്ങള്‍ക്കനുസൃതമാണോ എന്നും പരിശോധിക്കും. ചട്ടവിരുദ്ധമായി കമ്പനികള്‍ അധികലാഭം നേടിയിട്ടുണ്ടെങ്കില്‍ പിഴയും പലിശയും ഈടാക്കും. ഒപ്പം അവശ്യസാധന നിയമപ്രകാരമുള്ള ശിക്ഷാനടപടികളും നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

- Advertisement -

spot_img
spot_img

- Advertisement -