എറണാകുളം ജില്ലയില്‍ വടവുകോട് എന്ന സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റെയും സ്കൂള്‍ അധ്യാപിക പൊന്നമ്മയുടെയും മകനായിട്ടാണ് അരവിന്ദന് ജനിച്ചത്. പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു സിനിമയില്‍ അദ്ദേഹം ചെയ്തത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
ചെറുപ്പകാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദന് നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീതാദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിലെ വടമയില്‍ വന്നു താമസമാക്കിയ അരവിന്ദന് എന്ന പേരിര് പ്രശസ്തനാവുകയായിരുന്നു.
കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍ പകരക്കാരാനായാണ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. നാടകത്തിന് കേരള സര്‍ക്കാര്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ എസ്.എല്‍.പുരം സദാനന്ദന് നേതൃത്വം നല്കുന്ന സൂര്യസോമയുടെ നിധിയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു.
രസന എന്ന നാടകത്തില്‍ ചെല്ലപ്പന് എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കപ്പെട്ടതിനാലാണ് സിനിമ രംഗത്തേക്ക് എത്തിച്ചേര്‍ന്നത്. 1967-ല്‍ അഭിനയിച്ച തളിരുകള്‍ ആണ് ആദ്യ സിനിമയെങ്കിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968-ല്‍ സിന്ദൂരം എന്ന ചിത്രമാണ്. പിന്നീട് നിരവധി ചിത്രങ്ങളിലെ തനതായ ഹാസ്യശൈലിയുടെ അഭിനയരംഗത്ത് മാള അരവിന്ദന് പ്രശസ്തനായി.
ഓസ്കാര്‍ മിമിക്സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹന്‍ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ ‘നീയറിഞ്ഞോ മേലേ മാനത്ത്’ എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.
2015 ജനുവരി 28-ന് മാള അരവിന്ദന് അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. വടക്കാഞ്ചേരിയില്‍ ഒരു സിനിമാ ഷൂട്ടിംഗിനിടയില്‍ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലാക്കി പിന്നീട് ആരോഗ്യനിലയില്‍ ആദ്യം നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
in FEATURES, SOCIAL MEDIA