in , ,

മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്.ബി.ഐ എടുത്തുകളഞ്ഞു

Share this story

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത ബാലന്‍സ് വേണമെന്ന നിബന്ധന എസ്.ബി.ഐ എടുത്തുകളഞ്ഞു. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് ഏര്‍പ്പെടുത്തിയിരുന്ന പിഴയും നികുതിയുമാണ് എസ്.ബി.ഐ ഒഴിവാക്കിയത്. എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ മൂന്നു ശതമാനമാക്കി.

ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ പിന്‍വലിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശയും എസ്.ബി.ഐ കുറച്ചു. 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നാലരയില്‍ നിന്ന് നാല് ശതമാനമായി കുറച്ചു. 45 ദിവസത്തില്‍ കൂടുതലുള്ള സ്ഥിരിനിക്ഷേപങ്ങളുടെ പലിശ ആറില്‍ നിന്ന് 5.9 ആയി കുറച്ചു. കാര്‍ ലോണും ഹൗസിംഗ് ലോണും അടക്കമുള്ള വായ്പകളുടെയും പലിശയും എസ്.ബി.ഐ കുറച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ കോവിഡ് രോഗബാധിതരുമായി അടുത്തിടപഴകിയ 10 പേരുടെ പരിശോധനാഫലം നെഗറ്റീവ്

ഇറ്റലിയിലേക്ക് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി