മൗത്ത് വാഷ് ഉപയോഗിച്ച് ഗാര്‍ഗില്‍ ചെയ്യുന്നത് മൂലം കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രോഗ ബാധിതരുടെ വായിലേയും തൊണ്ടയിലയും വൈറല്‍ കണങ്ങളുടെ അളവ് കുറയ്ക്കാനും മൗത്ത് വാഷുകള്‍ ഏറെ ഗുണം ചെയ്യുമെന്നും ജേണല്‍ ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
എന്നാല്‍ മൗത്ത് വാഷിന് കോശങ്ങള്‍ വൈറസ് ഉദ്പാതിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ ഉദ്പാതിപ്പിക്കപ്പെട്ട വൈറസിനെ കുറച്ച് സമയത്തേക്ക് പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയുമെന്ന് ജര്‍മനിയിലെ റൂര്യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ടോണി മീസ്റ്റര്‍ പറഞ്ഞു. പഠനത്തിനായി വ്യത്യസ്ഥമായി എട്ട് തരം മൗത്ത് വാഷുകള്‍ ഗവേഷണ സംഘം ഉപയോഗിച്ചു
in HEALTH, kovid-19 news