in ,

യു എ ഇയില്‍ മൂന്ന് മലയാളികള്‍ അടക്കം 9 കോവിഡ് മരണം

Share this story

യു എ ഇയില്‍ മരിച്ചവരുടെ എണ്ണം 174 ആയി. ഇന്ന് 553 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

യു എ ഇയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഒമ്പത് പേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടുന്നതായി ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയില്‍ മരിച്ചവരുടെ എണ്ണം 174 ആയി. ഇന്ന് 553 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഫുജൈറയില്‍ തലശ്ശേരി സ്വദേശി ടി സി അഹമ്മദ് (58), അബൂദബിയില്‍ തൃശൂര്‍ പാവറട്ടി സ്വദേശി പാറാട്ട് വീട്ടില്‍ ഹുസൈന്‍ (45) , വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ബാവപ്പടി തൈവളപ്പില്‍ ഇസമായില്‍ (65) എന്നിവരാണ് മരിച്ച മലയാളികള്‍. ഫുജൈറയില്‍ ഒപ്റ്റിക്കല്‍ ബിസിനസ് നടത്തുകയായിരുന്നു അഹ്മദ്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് പരിശോധന നടത്തിയിരുന്നു. ഭാര്യ: തലശേരി അച്ചാരത്തുറോഡ് ആര്‍.എം ഹൗസില്‍ ഹസീന. ഫുജൈറയില്‍ ആദ്യമായാണ് കോവിഡ് അനുബന്ധ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹുസൈന്‍ അബൂദബി മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ച ഹുസൈന്റെ മൃതദേഹം ബനിയാസില്‍ ഖബറടക്കി. ഭാര്യ: ഷെഹനാസ്. മക്കള്‍: ഷാഹിന്‍ഷ ഷെഹിന്‍, ഫൈസന്‍.

വളാഞ്ചേരി സ്വദേശി ഇസ്മയില്‍ മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്. കീഴാംകളത്തില്‍ മരക്കാറിന്റെയും ആയിഷയുടേയും മകനാണ്. ദുബൈയില്‍ ബിസിനസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഡോ. സലീം ഇസ്മയില്‍ (മെഡിക്കല്‍ ഓഫിസര്‍, തിരുനാവായ പി.എച്ച്.സി), സജി ഇസ്മയില്‍ (ഫിസിയോതെറാപ്പിസ്റ്റ്, ദുബൈ), സോണിയ. മരുമക്കള്‍: ബേനസീറ, സീനത്ത് (ഫിസിയോതെറാപ്പിസ്റ്റ്, ദുബൈ), ഷറഫുദ്ധീന്‍ (വല്ലപ്പുഴ).

മൊത്തം രോഗബാധിതര്‍ 16,793 ആയി ഉയര്‍ന്നു. 265 പേര്‍ക്ക് കൂടി രോഗം പൂര്‍ണമായും ഭേദമായി. രോഗത്തെ അതിജീവിച്ചവര്‍ ഇതോടെ 3837 ആയി.

രാജ്യത്ത് കോവിഡ് മരണം 1886 ആയി

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു