നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും മാനസികപിരിമുറുക്കവും ലഹരിപദാർഥങ്ങളുടെ ഉപയോഗവും വ്യായാമക്കുറവുമൊക്കെ ദൈനംദിനജീവിതത്തിന്റെ ഭാഗമായ ഒരാളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. 30 വയസ്സിന് മുകളിലുള്ള മലയാളികളിൽ 18.41 ശതമാനം പേർക്കും ജീവിതശൈലീ രോഗംവരാൻ സാധ്യതയുണ്ട്.
രക്താതിമര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയവരില്‍ 63 ശതമാനം പേര്‍ക്കും ഉയര്‍ന്ന നിരക്കിലാണ് രോഗംമെന്നറിയില്ല. ഇവരില്‍ 82 ശതമാനവും മരുന്നു കഴിക്കുന്നില്ല. 91 ശതമാനത്തിനും രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്നുമില്ല. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണിത്. 18 വയസുകഴിഞ്ഞ 1.7 ദശലക്ഷം പേരിലായിരുന്നു പഠനം.
രാജ്യത്തെ രക്താതിമര്‍ദ്ദത്തിന്റെ ഇയര്‍ന്ന നിരക്കുകളും പരിചരണക്കുറവും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠന സംഘതത്തിലെ അംഗവും ശ്രീചിത്രതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എപ്പിഡോമെന്റോളജി വിഭാഗം അഡീഷണല്‍ഡ പ്രൊഫസറുമായ ഡോ ജീമോന്‍ പനിയമാക്കല്‍ പറയുന്നു.
പഠനത്തിലെ കണ്ടെത്തലുകള്‍
രക്താതി മര്‍ദ്ദമുള്ള പത്തില്‍ ഒന്‍പതുപേരും മരുന്ന് കൃത്യമയി കഴിക്കുന്നില്ല. ജീവിതശൈലി മാറ്റി രോഗം നിയന്ത്രിക്കാനാവാത്തവരുമാണ്. നഗരങ്ങളിലും പൊതുവേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉയര്‍ന്ന നിരക്ക്, കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ 40 ശതമാനംവരെ.
മുന്നറിയിപ്പ്
ചികിത്സയിലൂടെ നിയന്ത്രിച്ചില്ലെങ്കില്‍ മരണനിരക്ക് ഉയരും. ഏകദേശം 12 മുതല്‍ 16 ശതമാനം വരെ മരണങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ കാരണം. അതായത് ഇന്ത്യന്‍ ഓരോ വര്‍ഷവും 1.2ശതമാനം മുതല്‍ 1.6 ദക്ഷലക്ഷം മരണങ്ങള്‍ക്ക് കാരണം രക്താതിമര്‍ദ്ദം, പക്ഷാഘാതം ( സ്‌ട്രോക്ക് ), ഹൃദയാഘാതവുമാണ് നിരക്ക് കൂട്ടുന്നത്. ഇന്നത്തെ നില തുടര്‍ന്നാല്‍ 2030-35 എത്തുമ്പോള്‍ ഓരോ വര്‍ഷവും രണ്ട് ദശലക്ഷം വരെ ആളുകള്‍ മരിക്കാം.
അസുഖം വരുത്തുന്ന സാമ്പത്തി നഷ്ടവും തുടര്‍ചികിത്സയുള്ള ചെലവും താങ്ങാനാവാത്തതാകും.
കേരളത്തിലെ ജില്ലകളില്‍ രക്താതിമര്‍ദം
ആലപ്പുഴ 38.9 %
കണ്ണൂര്‍ 40%
കാര്‍കോഡ് 29.4%
തിരുവനന്തപുരം 32.5%
കൊല്ലം 38%
പത്തനംതിട്ട 46.2%
കോട്ടയം 42%
ഇടുക്കി 36%
എറണാകുള 33%
തൃശ്ശൂര്‍ 39.9%
പാലക്കാട് 38.6%
മലപ്പുറം 26.7%
കോഴിക്കോട് 32.6%
വയനാട് 34.3%